മേയ്ദിനാഘോഷം സംഘടിപ്പിച്ചു
text_fieldsഎം.എം ടീം മലയാളി മനസ്സ് ലേബർ ക്യാമ്പിൽ സംഘടിപ്പിച്ച മേയ്ദിനാഘോഷത്തിൽ ഒത്തുകൂടിയവർ
മനാമ: എം.എം ടീം മലയാളി മനസ്സ് ബഹ്റൈൻ അൽബക്കടുത്തുള്ള ലേബർ ക്യാമ്പിൽ മേയ്ദിനാഘോഷം നടത്തി. കുറഞ്ഞ ശമ്പളത്തിൽ ജോലിചെയ്തുവരുന്ന തൊഴിലാളികൾക്ക് മൂന്നു മാസത്തോളം സാലറി മുടക്കം വന്നിരുന്നു. എം.എം ടീം മലയാളി മനസ്സ് ഭാരവാഹികൾ എല്ലാവിധ സഹായവും വാഗ്ദാനംചെയ്തു.
തൊഴിലാളികൾക്ക് മധുരപലഹാരങ്ങളും ഭക്ഷണക്കിറ്റുകളും വിതരണം ചെയ്തു. ലൈറ്റ് ഓഫ് കൈൻഡ്നെസ് സയീദ് ഹനീഫ് ഉദ്ഘാടനം നിർവഹിച്ചു. പ്രസിഡൻറ് ഫിറോസ് മാഹി, അബ്ദുൽ ഇബ്രാഹിം എന്നിവർ സംസാരിച്ചു.

