ബഹ്റൈനിലെ ഏഴാമത്തെ സ്റ്റോർ ഹമദ് ടൗണിൽ തുറന്ന് മാക്സ്
text_fieldsബഹ്റൈനിലെ ഏഴാമത്തെ മാക്സ് സ്റ്റോർ ഹമദ് ടൗണിൽ ഉദ്ഘാടനം ചെയ്യുന്നു
മനാമ: അറബ് ലോകത്തെ പ്രമുഖ ഫാഷൻ ബ്രാൻഡായ മാക്സ് ബഹ്റൈനിലെ ഏഴാമത്തെ സ്റ്റോർ ഹമദ് ടൗണിൽ തുറന്നു. ഹമദ് ടൗൺ റൗണ്ട്എബൗട്ട് ഒന്നിലാണ് പുതിയ സ്റ്റോർ പ്രവർത്തനം ആരംഭിച്ചത്. രാജ്യത്തെ അതിവേഗം വളരുന്ന നഗരങ്ങളിലൊന്നായ ഹമദ് ടൗണിലെ ഉപഭോക്താക്കളിലേക്ക് കൂടുതൽ മികച്ചതും താങ്ങാനാവുന്നതുമായ ഫാഷൻ ഉൽപന്നങ്ങൾ എത്തിക്കുകയാണ് പുതിയ സ്റ്റോറിന്റെ ലക്ഷ്യം.
പുരുഷന്മാർക്കും സ്ത്രീകൾക്കും കുട്ടികൾക്കുമുള്ള വസ്ത്രങ്ങൾ, ഷൂസുകൾ, മറ്റ് ഫാഷൻ ആക്സസറികൾ എന്നിവയുടെ വലിയ ശേഖരംതന്നെ പുതിയ സ്റ്റോറിൽ ഒരുക്കിയിട്ടുണ്ട്. അതുല്യമായ ഡിസൈനുകളും മികച്ച നിലവാരവുമുള്ള വസ്ത്രങ്ങൾ മിതമായ നിരക്കിൽ ലഭ്യമാക്കി ആഗോള ഫാഷൻ ട്രെൻഡുകൾ ബഹ്റൈനിലെ എല്ലാവർക്കും പ്രാപ്യമാക്കാൻ മാക്സ് പ്രതിജ്ഞാബദ്ധമാണ്.
സിറ്റി സെന്റർ ബഹ്റൈൻ, ഓയാസിസ് മാൾ ജുഫൈർ, ഓയാസിസ് മാൾ റിഫ, അൽ ഹയാത്ത് മാൾ, സീഫ് മാൾ-ഇസ ടൗൺ എന്നിവിടങ്ങളിലും മാക്സ് സ്റ്റോറുകളുണ്ട്. ബഹ്റൈൻ മാളിൽ പുതിയൊരു സ്റ്റോർ ഉടൻ തുറക്കുമെന്നും അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

