മാറ്റ് ബഹ്റൈൻ ഇഫ്താർ സംഗമം
text_fieldsമാറ്റ് ബഹ്റൈൻ സംഘടിപ്പിച്ച ഇഫ്താർ സംഗമത്തിൽനിന്ന്
മനാമ: മഹല്ല് അസോസിയേഷൻ ഓഫ് തൃശൂർ സംഘടനയുടെ മെംബർമാരെയും കുടുംബാംഗങ്ങളെയും ബഹ്റൈനിലെ സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖരെയും പങ്കെടുപ്പിച്ചുകൊണ്ട് മുഹറഖ് ഇസ്ലാഹ് ഓഡിറ്റോറിയത്തിൽ നടത്തിയ ഇഫ്താർ സംഗമത്തിൽ നൂറുകണക്കിന് ആളുകൾ പങ്കെടുത്തു.
മാറ്റ് ബഹ്റൈൻ പ്രസിഡന്റ് ഗഫൂർ കയ്പമംഗലം അധ്യക്ഷതവഹിച്ചു. സാംസ്കാരിക സംഗമം മുഹറഖ് മുനിസിപ്പൽ കൗൺസിലർ അഹ്മദ് മുഹമ്മദ് അൽമുഖാവി ഉദ്ഘാടനം ചെയ്തു. ബഹ്റൈൻ കേരളീയ സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണ പിള്ള, ഇന്ത്യൻ സ്കൂൾ സെക്രട്ടറി രാജപാണ്ഡ്യൻ, ഐ.സി.ആർ.എഫ് മുൻ ചെയർമാൻ ഡോ. ബാബു രാമചന്ദ്രൻ, വിവിധ സംഘടനാ പ്രതിനിധികൾ എന്നിവർ ആശംസകളർപ്പിച്ചു.
ബഹ്റൈൻ പ്രവാസത്തിൽ 41 വർഷം പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങുന്ന മാറ്റ് ബഹ്റൈൻ മുൻ ഭാരവാഹിയും എക്സിക്യുട്ടിവ് അംഗവുമായ അബ്ദുൽ ഖാദർ മൂന്നുപീടികക്ക് യാത്രയയപ്പ് നൽകി. മുഖ്യാതിഥി ഉപഹാരം സമർപ്പിച്ചു. മാറ്റ് ബഹ്റൈൻ മെംബർമാർക്ക് ഷിഫാ അൽ ജസീറ ഹോസ്പിറ്റൽ നൽകുന്ന മെംബേഴ്സ് പ്രിവിലേജ് കാർഡ് ഷിഫാ അൽജസിറാ ഇൻഷുറൻസ് വിഭാഗം തലവൻ സാദിഖ് മെംബർഷിപ് സെക്രട്ടറി ഷാജഹാൻ മാളക്ക് നൽകി വിതരണോദ്ഘാടനം നിർവഹിച്ചു.
മാറ്റ് ബഹ്റൈൻ ജനറൽ സെക്രട്ടറി അലി കേച്ചേരി സ്വാഗതവും ഇഫ്താർ സംഗമം കൺവീനർ റാഫി മാന്തുരുത്തി നന്ദിയും പറഞ്ഞു. അബ്ദുൽ റസാഖ് നദ്വി പ്രാർഥനക്ക് നേതൃത്വം നൽകി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.