മാറ്റ് ബഹ്റൈൻ ഈദ് സംഗമം രണ്ടാം പെരുന്നാൾ ദിനം
text_fieldsമാറ്റ് ബഹ്റൈൻ ഈദ് സംഗമം പോസ്റ്റർ പ്രകാശനത്തിൽ നിന്ന്
മനാമ: മാറ്റ് ബഹ്റൈൻ ഈ ബലിപെരുന്നാൾ രണ്ടാം ദിനം സംഘടിപ്പിക്കുന്ന ഈദ് സംഗമം 2k25 പരിപാടി വിജയിപ്പിക്കുന്നതിന്റെ ഭാഗമായി ഇന്നലെ സൽമാനിയയിൽ യോഗം ചേർന്നു.
യോഗത്തിൽ സംഗമത്തിന്റെ ലോഗോ പ്രകാശനം മാറ്റ് ബഹ്റൈൻ മുൻ ജനറൽ സെക്രട്ടറി റഫീഖ് അബ്ദുല്ല, സീനിയർ അംഗം ഷംസുദ്ദിൻ കാളത്തോട്, കൺവീനർ സലീം ഇബ്രാഹിം എന്നിവർ ചേർന്ന് നിർവഹിച്ചു.
പ്രസിഡന്റ് അധ്യക്ഷത വഹിച്ച യോഗം റഫീഖ് അബ്ദുല്ല ഉദ്ഘാടനം ചെയ്തു. ശഹീൻ കേച്ചേരി, ആരിഫ് പോർക്കുളം, യൂസഫലി ചാവക്കാട്, സാദിഖ് തളിക്കുളം, ഷാജഹാൻ മാള, റാഫി മന്തുരുത്തി, ഹൈദർ അന്താറത്തറ, ഇസ്മായിൽ കൊടുങ്ങല്ലൂർ, മനാഫ് അഴീക്കോട്, ഷാൻഹർ മതിലകം എന്നിവർ സംബന്ധിച്ചു. അലി കേച്ചേരി സ്വാഗതവും സാദിഖ് തളിക്കുളം നന്ദിയും പറഞ്ഞു
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

