മാട്രിക്സ് ഒന്നാം വാർഷികാഘോഷം
text_fieldsഉദ്ഘാടന വേളയിൽനിന്ന്
മനാമ: ബഹ്റൈനിലെ പ്രീമിയം ഫാമിലി എന്റർടെയ്ൻമെന്റ് സെന്ററായ മാട്രിക്സിന്റെ ഒന്നാം വാർഷികാഘോഷം നടത്തി.
ജുഫൈർ മാളിൽ സംഘടിപ്പിച്ച പരിപാടി വ്യാപാര, വ്യവസായ മന്ത്രി അബ്ദുല്ല ബിൻ ആദിൽ ഫഖ്റു ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ വി.കെ.എൽ ഹോൾഡിങ്സിന്റെയും അൽ നമാൽ ഗ്രൂപ് ഓഫ് കമ്പനീസിന്റെയും ചെയർമാൻ ഡോ. വർഗീസ് കുര്യൻ, ലുലു ഗ്രൂപ് ഇന്റർനാഷനൽ ഡയറക്ടർ ജൂസർ രൂപാവാല എന്നിവർ സന്നിഹിതരായിരുന്നു.
ഡോ. വർഗീസ് കുര്യൻ വ്യാപാര, വ്യവസായ മന്ത്രിക്ക് ഉപഹാരം നൽകുന്നു
17ലധികം സാഹസിക കായിക വിനോദങ്ങളടങ്ങിയ മെട്രിക്സ് മന്ത്രി സന്ദർശിച്ചു. ബഹ്റൈനിലെ മുൻനിര എന്റർടെയ്ൻമെന്റ് സെന്ററുകളിലൊന്നായ മാട്രിക്സിന്റെ വിജയത്തിന്റെ ഒന്നാംവാർഷിക വേളയിൽതന്നെ പുതിയ സമുച്ചയത്തിന്റെ പ്രഖ്യാപനവും നടന്നു.

