ആകാംക്ഷ, ആവേശം... വിസ്മയം തീർത്ത് രുചിയങ്കം
text_fieldsമനാമ: നാവിൽ കൊതിയൂറും രുചികളും ത്രസിപ്പിക്കുന്ന വിനോദങ്ങളുമായി ഗൾഫ് മാധ്യമം-ലുലു ഹൈപ്പർമാർക്കറ്റ് 'മാസ്റ്റർ ഷെഫ്' പാചക മത്സരം പ്രവാസലോകത്തിെന്റ മനം കവർന്നു.മത്സ്യംകൊണ്ട് വ്യത്യസ്തമായ രുചികളൊരുക്കി തകർപ്പൻ പാചക വിരുതുകൾ പുറത്തെടുത്ത 50 പേർക്കൊപ്പം രുചിലോകത്തെ രാജാവ് ഷെഫ് പിള്ളയും ഒത്തുചേർന്നപ്പോൾ മത്സരം ആവേശത്തിെന്റ കൊടുമുടി കയറി.
'ഗൾഫ് മാധ്യമം' ലുലു ഹൈപ്പർമാർക്കറ്റുമായി സഹകരിച്ചു നടത്തിയ മാസ്റ്റർ ഷെഫ് പാചക മത്സരത്തിൽ ഷെഫ് പിള്ളയുടെ നേതൃത്വത്തിൽ വിധി നിർണ്ണയം നടത്തുന്നു
മാസ്മരിക പ്രകടനവുമായി അവതാരകൻ മാത്തുക്കുട്ടി കാണികളെ കൈയിലെടുത്ത മത്സരവേദി ആകാംക്ഷയുടെയും ആഹ്ലാദത്തിെന്റയും നിമിഷങ്ങളാണ് സമ്മാനിച്ചത്. പാചകകലയിലെ കഴിവിനൊപ്പം വിഭവത്തെക്കുറിച്ചുള്ള അവതരണ മികവും വിജയികളെ തിരഞ്ഞെടുക്കാൻ മാനദണ്ഡമായപ്പോൾ മത്സരാർഥികൾക്കും ആവേശമായി.
ഓൺലൈനിൽ റെസിപ്പി അയച്ചവരിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട 50 പേരാണ് ദാനാ മാൾ ലുലു ഹൈപ്പർമാർക്കറ്റിൽ നടന്ന മത്സരത്തിൽ പങ്കെടുത്തത്.രജിസ്റ്റർചെയ്ത റെസിപ്പി പ്രകാരം വീടുകളിൽ തയാറാക്കിയ വിഭവങ്ങൾ ഇവർ വേദിയിൽ അവതരിപ്പിച്ചു.ഷെഫ് പിള്ളയുടെ നേതൃത്വത്തിൽ നടത്തിയ വിധി നിർണയത്തിൽ തിരഞ്ഞെടുക്കപ്പെട്ട ഏഴ് പേർ 'പാചക വാചകം' എന്ന ഫൈനൽ റൗണ്ടിൽ മത്സരിച്ചു.
'ഗൾഫ് മാധ്യമം' ലുലു ഹൈപ്പർമാർക്കറ്റുമായി സഹകരിച്ചു നടത്തിയ മാസ്റ്റർ ഷെഫ് പാചക മത്സരത്തിന്റെ സദസ്സ്
തങ്ങളുണ്ടാക്കിയ വിഭവത്തെക്കുറിച്ച് ഏഴുപേരും വേദിയിൽ അവതരണം നടത്തി. രണ്ട് റൗണ്ടിലെയും മാർക്കുകൾ പരിഗണിച്ചാണ് ഒന്നും രണ്ടും മൂന്നും സ്ഥാനക്കാരെ തിരഞ്ഞെടുത്തത്.മാത്തുക്കുട്ടിയുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകി കൈനിറയെ സമ്മാനങ്ങൾ ലഭിച്ചപ്പോൾ കാണികളും ആക്കും മത്സരാർഥികൾക്കും പുതുമയുള്ള ഒരു അനുഭവം സമ്മാനിച്ചാണ് 'മാസ്റ്റർ ഷെഫ്' സമാപിച്ചത്. മാത്തുക്കുട്ടിക്കൊപ്പം സജ്ന ഷഫീഖും അവതാരകയായിരുന്നു
മാത്തുക്കുട്ടി സദസ്സുമായി സംവദിക്കുന്നു
ബോഷ് ഹോം അപ്ലയൻസസായിരുന്നു മത്സരത്തിെന്റ പ്രായോജകർ. മലബാർ ഗോൾഡ്, ഹൈസെൻസ്, മാളൂസ്, ഈസി കുക്ക്, ടിൽഡ, പാർക്ക് റെജിസ്, റോയൽ ബ്രാൻഡ്, എൻ.ഇ.സി റെമിറ്റ്, ട്രാവൽ സൂഖ്, മീനുമിക്സ്, മാസ, മാതാ അഡ്വർടൈസിങ് കമ്പനി, എ 2 സെഡ് അഡ്വർടൈസിങ് ആൻഡ് പബ്ലിസിറ്റി, മീഡിയവൺ എന്നിവരും മത്സരത്തിൽ പങ്കാളികളാണ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

