ബഹ്റൈൻ വിമാനത്താവളത്തിൽ വൻ മയക്കുമരുന്ന് വേട്ട; കസ്റ്റംസ് പിടികൂടിയത് 76,000 ദിനാറിലധികം വില വരുന്നവ
text_fieldsമയക്കുമരുന്നുമായി പിടിയിലായവർ
മനാമ: ബഹ്റൈൻ വിമാനത്താവളം വഴി രാജ്യത്തേക്ക് കടത്താൻ ശ്രമിച്ച മയക്കുമരുന്ന് പിടികൂടി കസ്റ്റംസ്. ആന്‍റി നാർക്കോട്ടിക് വിഭാഗവും ചേർന്നാണ് ഏഷ്യക്കാരായ പ്രതികളെയാണ് 76,000 ദിനാറിലധികം വിലവരുന്ന മയക്കുമരുന്ന്പിടികൂടിയത്. വിമാനത്താവളത്തിൽ വന്നിറങ്ങിയ ഒരാളിൽനിന്ന് ആദ്യം 5 കിലോഗ്രാം മയക്കുമരുന്നാണ് കണ്ടെത്തിയത്.
അതേതുടർന്ന് നടത്തിയ സംയുക്ത ഓപ്പറേഷനിൽ ആറ് കിലോ മയക്കുമരുന്നും കൂടെ സംഘം കണ്ടെത്തി. നിയമപരമായ എല്ലാ നടപടിക്രമങ്ങളും പാലിച്ചാണ് മയക്കുമരുന്ന് വേട്ട നടത്തിയതെന്ന് ആൻ്റി നാർക്കോട്ടിക് ഡയറക്ടറേറ്റ് അറിയിച്ചു. തുടർന്ന് നടപടിക്രമങ്ങൾ പൂർത്തിയാക്കി കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറി.
ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് ഫോറൻസിക് സയൻസ് ജനറൽ ഡയറക്ടറേറ്റിലെ ക്രിമിനൽ മീഡിയ ഡിവിഷൻ, മയക്കുമരുന്ന് തടയുന്നതിനുള്ള ബോധവൽക്കരണ ക്ലാസുകളും പ്രദർശനങ്ങളും സംഘടിപ്പിച്ച് സാമൂഹിക പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനുള്ള തങ്ങളുടെ പ്രതിബദ്ധത ആവർത്തിച്ചു.
മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട എന്തെങ്കിലും വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹോട്ട്‌ലൈൻ നമ്പറായ (996), പ്രധാന ഓപ്പറേഷൻസ് റൂം നമ്പർ (999) അല്ലെങ്കിൽ 996@interior.gov.bh എന്ന ഇമെയിൽ വിലാസം വഴി സുരക്ഷാ അധികാരികളുമായി സഹകരിക്കാൻ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. ലഭിക്കുന്ന എല്ലാ വിവരങ്ങളും കർശനമായ രഹസ്യസ്വഭാവത്തോടെയായിരിക്കും കൈകാര്യം ചെയ്യുക എന്നും അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

