Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മാസ്ക് നിയമലംഘനം: പിടികൂടിയത് 23,000 കേസുകള്‍
text_fieldsbookmark_border
മനാമ: പൊതുസ്ഥലങ്ങളില്‍ മാസ്ക് ധരിക്കണമെന്ന നിയമം നിലവില്‍വന്ന ശേഷം 23,000 നിയമ ലംഘകരെ പിടികൂടിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നിയമം പാലിക്കുന്നതില്‍ എല്ലാവരും മുന്നോട്ടുവരുന്നത് ശുഭോദര്‍ക്കമാണെന്ന് പബ്ലിക് സെക്യൂരിറ്റി അസി. ചീഫ് ബ്രിഗേഡിയര്‍ ഹമദ് ബിന്‍ മുഹമ്മദ് ആല് ഖലീഫ വ്യക്തമാക്കി.
വിവിധ ഗവര്‍ണറേറ്റുകളിലായി 23,094 പേര്‍ക്കെതിരെയാണ് നടപടി സ്വീകരിച്ചത്. നിയമം ലംഘിച്ചവര്‍ക്കെതിരെ നടപടി സ്വീകരിച്ചതോടൊപ്പം അവര്‍ക്ക് സൗജന്യമായി മാസ്കുകള്‍ നല്‍കുകയും ചെയ്തു.
Next Story

