ബഹ്​റൈനിലെ പ​ള്ളി​ക​ളി​ലെ ന​മ​സ്​​കാ​ര വി​ല​ക്ക് തു​ട​രാ​ന്‍ തീ​രു​മാ​നം 

11:17 AM
16/07/2020

മ​നാ​മ: കോ​വി​ഡ് 19​െൻ​റ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഏ​ര്‍പ്പെ​ടു​ത്തി​യ പ​ള്ളി​ക​ളി​ലെ ന​മ​സ്​​കാ​ര വി​ല​ക്ക് തു​ട​രാ​ന്‍ തീ​രു​മാ​നി​ച്ച​താ​യി ഇ​സ്​​ലാ​മി​ക കാ​ര്യ സു​പ്രീം കൗ​ണ്‍സി​ല്‍ വ്യ​ക്ത​മാ​ക്കി. കോ​വി​ഡ് വ്യാ​പ​ന തോ​തി​ല്‍ മാ​റ്റ​മി​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് തീ​രു​മാ​നം പു​നഃ​പ​രി​ശോ​ധി​ക്കേ​ണ്ട​തി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി​യ​ത്. സം​ഘ​ടി​ത ന​മ​സ്​​കാ​ര​ങ്ങ​ൾ​ക്കും ആ​രാ​ധ​ന​ക​ള്‍ക്കും വി​ല​ക്ക് തു​ട​രാ​നാ​ണ് തീ​രു​മാ​നം. നീ​തി​ന്യാ​യ-​ഇ​സ്​​ലാ​മി​ക കാ​ര്യ-​ഒൗ​ഖാ​ഫ് മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍ന്ന യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​ന​മെ​ടു​ത്ത​ത്. സു​ന്നീ, ജ​അ്ഫ​രീ ഒൗ​ഖാ​ഫ് ചെ​യ​ര്‍മാ​ന്‍മാ​ര്‍ യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.  

രാ​ജ്യ​ത്തെ കോ​വി​ഡ് വ്യാ​പ​ന നി​ര​ക്കി​നെ സം​ബ​ന്ധി​ച്ച് ആ​രോ​ഗ്യ കാ​ര്യ സു​പ്രീം കൗ​ണ്‍സി​ലി​​​െൻറ വി​ശ​ദീ​ക​ര​ണം തേ​ടു​ക​യും ചെ​യ്​​തു. മ​ത​പ​ര​വും ദേ​ശീ​യ​വു​മാ​യ താ​ല്‍പ​ര്യ​ങ്ങ​ള്‍ മു​ന്‍നി​ര്‍ത്തി​യാ​ണ് സം​ഘ​ടി​ത ന​മ​സ്​​കാ​ര​ങ്ങ​ള്‍ പു​ന​രാ​രം​ഭി​ക്കേ​ണ്ട​തി​ല്ലെ​ന്ന് തീ​രു​മാ​നി​ച്ച​തെ​ന്ന് ഇ​സ്​​ലാ​മി​ക കാ​ര്യ സു​പ്രീം കൗ​ണ്‍സി​ല്‍ ചെ​യ​ര്‍മാ​ന്‍ ശൈ​ഖ് അ​ബ്​​ദു​റ​ഹ്​​മാ​ന്‍ ബി​ന്‍ മു​ഹ​മ്മ​ദ് ബി​ന്‍ റാ​ഷി​ദ് ആ​ല്‍ ഖ​ലീ​ഫ വ്യ​ക്ത​മാ​ക്കി.

Loading...
COMMENTS