മാർത്തോമ യുവജന സഖ്യം ‘യൂത്ത് മിഷൻ ടു പാരിഷ്-2023’ യൂത്ത് കോൺഫറൻസിന് തുടക്കം
text_fieldsസെന്റ് പോൾസ് മാർത്തോമ യുവജന സഖ്യം യൂത്ത് മിഷൻ ടു പാരിഷ്-2023 യൂത്ത്
കോൺഫറൻസിൽനിന്ന്
മനാമ: ബഹ്റൈൻ സെന്റ് പോൾസ് മാർത്തോമ യുവജന സഖ്യം യൂത്ത് മിഷൻ ടു പാരിഷ്-2023 യൂത്ത് കോൺഫറൻസിന് തുടക്കമായി. സെന്റ് പോൾസ് മാർത്തോമ യുവജന സഖ്യം, ബഹ്റൈൻ മാർത്തോമ യുവജന സഖ്യം സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. സെന്റ് പോൾസ് മാർത്തോമ ഇടവക വികാരിയും യുവജന സഖ്യം പ്രസിഡന്റുമായ റവ. മാത്യു ചാക്കോ അധ്യക്ഷത വഹിച്ചു. സെന്റ് പോൾസ് മാർത്തോമ യുവജന സഖ്യം വൈസ് പ്രസിഡന്റ് ജസ്റ്റിൻ കെ. ഫിലിപ്പ് സ്വാഗതപ്രസംഗം നടത്തി.
ബഹ്റൈൻ മാർത്തോമ പാരിഷ് വികാരിയും യുവജന സഖ്യം പ്രസിഡന്റുമായ റവ. ഡേവിഡ് വർഗീസ് ടൈറ്റസ് ഉദ്ഘാടനം നിർവഹിച്ചു. 150ലധികം യുവജനങ്ങൾ പങ്കെടുത്തു. ഡോ. തോമസ് മാർ തീത്തോസ് എപിസ്കോപ്പ (പ്രസിഡന്റ് മാർത്തോമ യുവജന സഖ്യം), ഡോ. എബ്രഹാം മാർ പൗലോസ് എപിസ്കോപ്പ (ഡയസിസ് ഓഫ് കോട്ടയം - കൊച്ചി & പ്രസിഡന്റ് കോട്ടയം - കൊച്ചി ഡയോസസ് യുവജന സഖ്യം), റവ. ഫിലിപ്പ് മാത്യു (ജനറൽ സെക്രട്ടറി, മാർത്തോമ യുവജന സഖ്യം) എന്നിവർ ഓൺലൈനായി ആശംസയറിയിച്ചു.
‘ഗെറ്റ് കണക്റ്റഡ്; സ്റ്റേ കണക്റ്റഡ്’ വിഷയത്തെ ആസ്പദമാക്കി റവ . ബിബിൻസ് മാത്യൂസ് ഓമനാലിൽ, റവ. മാത്യു ചാക്കോ എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. യുവജനങ്ങളുടെ മൈഗ്രേഷൻ, മണിപ്പൂർ കലാപം എന്നീ വിഷയങ്ങൾ ചർച്ചചെയ്തു.
യുവജന സഖ്യം സെക്രട്ടറിയും പ്രോഗ്രാം കൺവീനറുമായ എബിൻ മാത്യു ഉമ്മൻ നന്ദി അറിയിച്ചു. സെന്റ് പോൾസ് മാർത്തോമ യുവജന സഖ്യം ഭാരവാഹികളായ മെറിൻ തോമസ് (ജോ. സെക്ര), ഷിനോജ് ജോൺ തോമസ് (ട്രഷ), സിജി ഫിലിപ്പ് (ലേ. വൈ. പ്രസി), സെക്രട്ടറി ജോബി എം. ജോൺസൻ, ജോയന്റ് സെക്രട്ടറി ഹന്ന റെയ്ച്ചൽ എബ്രഹാം, ട്രഷറർ നിതീഷ് സക്കറിയ എന്നിവർ സന്നിഹിതരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

