മാർത്തോമ സൺഡേ സ്കൂൾ വജ്രജൂബിലി സമാപനം
text_fieldsബഹ്റൈൻ മാർത്തോമ സൺഡേ സ്കൂളിന്റെ വജ്ര ജൂബിലി ആഘോഷങ്ങളുടെ സമാപനം സനദ് മാർത്തോമ കോംപ്ലക്സിൽ നടന്നപ്പോൾ
മനാമ: ബഹ്റൈൻ മാർത്തോമ സൺഡേ സ്കൂളിന്റെ വജ്ര ജൂബിലി ആഘോഷങ്ങളുടെ സമാപനം സനദ് മാർത്തോമ കോംപ്ലക്സിൽ നടന്നു. ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബ് മുഖ്യാതിഥിയായി. സൺഡേ സ്കൂൾ പ്രസിഡന്റ് റവ. ബിജു ജോൺ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് റവ. സാമുവൽ വർഗീസ്, സെന്റ് പോൾസ് മാർത്തോമ ഇടവക വികാരി റവ. അനീഷ് സാമുവൽ ജോൺ, സി.എസ്.ഐ സൗത്ത് കേരള ഇടവക വികാരി റവ. അനൂപ് സാം, ഇടവക സെക്രട്ടറി സൻസി ചെറിയാൻ എന്നിവർ ആശംസകൾ നേർന്നു.
കുട്ടികളുടെ വൈവിധ്യമാർന്ന നൃത്ത പരിപാടികൾ, സന്തോഷ് തങ്കച്ചൻ സംവിധാനം നിർവഹിച്ച "അഗ്നിതുല്യനായ അപ്പോസ്തലൻ" ബൈബിൾ നാടകം, സൺഡേ സ്കൂൾ ഗായകസംഘം ആലപിച്ച ജൂബിലി ഗാനം, ബാൻഡ് എന്നിവ ചടങ്ങിനെ വർണാഭമാക്കി. ഐശ്വര്യ മേരി ബിനോയ്, കൃപ ആൻ ബിനോയ് എന്നിവർ അവതാരകരായി. മാർത്തോമ സഭയുടെ കോട്ടയം, കൊച്ചി ഭദ്രാസനാധിപൻ റൈറ്റ്. റവ. തോമസ് മാർ തീമോത്തിയോസ് എപ്പിസ്കോപ്പ ഉദ്ഘാടനം നിർവഹിച്ച ഒരു വർഷം നീണ്ടു നിന്ന വജ്രജൂബിലി ആഘോഷങ്ങളാണ് സമാപിച്ചത്. സൺഡേ സ്കൂൾ ഹെഡ് മാസ്റ്റർ ബിജു കെ. നൈനാൻ, ജൂബിലി കൺവീനർ ജനു ജോൺ വർഗീസ്, സെക്രട്ടറി അനീഷ് എബ്രഹാം എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റി പരിപാടികൾക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

