Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മാർത്തോമ സന്നദ്ധ സുവിശേഷക സംഘം അസിസ്റ്റന്റ് സെക്രട്ടറിക്ക് സ്വീകരണം നൽകി
text_fieldsbookmark_border
മനാമ: ബഹ്റൈൻ മാർത്തോമ ഇടവക മിഷന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന 2023ലെ വർഷാന്ത്യ ധ്യാനത്തിന് ബഹ്റൈൻ മാർത്തോമ്മ ഇടവകയിലേക്ക് എത്തിച്ചേർന്ന മാർത്തോമ സന്നദ്ധ സുവിശേഷക സംഘം അസിസ്റ്റന്റ് സെക്രട്ടറിയും പ്രസിദ്ധ കൺവെൻഷൻ പ്രസംഗകനുമായ ഇവാഞ്ചലിസ്റ്റ് ബാബുകുട്ടി നാരകത്താനിക്ക് സ്വീകരണം നൽകി.
ബഹ്റൈൻ മാർത്തോമ ഇടവക വികാരി റവ. ഡേവിഡ് വി. ടൈറ്റസ്, ഇടവക സഹവികാരി റവ. ബിബിൻസ് മാത്യൂസ് ഓമനാലി എന്നിവർ ചേർന്ന് പൂച്ചെണ്ട് നൽകി സ്വീകരിച്ചു.
ഇടവക മിഷൻ സെക്രട്ടറി അജി തോമസ്, ട്രസ്റ്റി മാത്യൂസ് ഫിലിപ്പ്, ധ്യാന യോഗം കൺവീനർ ജേക്കബ് ജോർജ്, ഇടവക മിഷൻ അംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു.
Next Story

