മാർത്തോമ്മ ഇടവകയുടെ 62ാമത് ഇടവകദിനവും ആദ്യ കുർബാന ശുശ്രൂഷയും
text_fieldsമാർത്തോമ്മാ ഇടവകയുടെ 62ാമത് ഇടവകദിന ചടങ്ങിൽ നിന്ന്
മനാമ: ബഹ്റൈൻ മാർത്തോമ്മാ ഇടവകയുടെ 62ാമത് ഇടവകദിനവും 30 കുട്ടികളുടെ ആദ്യ കുർബാന ശുശ്രൂഷയും സനദിലുള്ള മാർത്തോമ്മാ കോംപ്ലക്സിൽ കോട്ടയം-കൊച്ചി ഭദ്രാസന അധ്യക്ഷൻ റൈറ്റ് റവ. തോമസ് മാർ തിമൊഥെയോസ് എപ്പിസ്കോപ്പയുടെ മുഖ്യ കർമികത്വത്തിൽ നടത്തപ്പെട്ടു. വിശുദ്ധ കുർബാനക്കുശേഷം നടന്ന പൊതുസമ്മേളനം അഭിവന്ദ്യ തോമസ് മാർ തിമൊഥെയൊസ് എപ്പിസ്കോപ്പ ഉദ്ഘാടനം ചെയ്തു.
യോഗത്തിൽ ഇടവക വികാരി റവ. ബിജു ജോൺ അധ്യക്ഷത വഹിച്ചു. സോഷ്യൽ മന്ത്രാലയം അണ്ടർ സെക്രട്ടറി സിയാദ് ആദൽ ഡാർവിഷ്, ദിസ് ഈസ് ബഹ്റൈൻ ചെയർപേഴ്സൺ ബെറ്റ്സി മത്യേസൺ, ധർമജ്യോതി വിദ്യാപീഠം മുൻ പ്രിൻസിപ്പൽ റവ. ഡോ.സണ്ണി ഇ. മാത്യു എന്നിവർ ആശംസകൾ നേർന്നു. ഇടവക സഹവികാരി റവ. സാമുവേൽ വർഗീസ് പ്രാരംഭപ്രാർഥനയും ലെയ് വൈസ് പ്രസിഡന്റ് ജോൺസൺ ജോർജ് സമാപന പ്രാർഥനയും നിർവഹിച്ചു. ട്രസ്റ്റി മാത്യൂസ് ഫിലിപ്പ് സ്വാഗതവും ഇടവക സെക്രട്ടറി പ്രദീപ് മാത്യൂസ് ഇടവക ദിന റിപ്പോർട്ടും അവതരിപ്പിച്ചു. പ്രോഗ്രാം കൺവീനർ ജേക്കബ് ജോർജ് നന്ദി പറഞ്ഞു.
മലയാളം-ഇംഗ്ലീഷ് ഭാഷകളിൽ ഇടവകാംഗങ്ങൾ എഴുതി തയാറാക്കിയ വിശുദ്ധ വേദപുസ്തകത്തിന്റെ കൈയെഴുത്തുപ്രതി ചടങ്ങിൽ പ്രകാശനം ചെയ്തു. ബൈബിൾ ഹാൻഡ് റിട്ടൺ പ്രോജക്ട് കൺവീനർ ബിജു കെ. നൈനാൻ പ്രോജക്ടിനെപ്പറ്റി ലഘുപ്രസ്താവന നടത്തി.
ഇടവകയിൽ ഈ പ്രവർത്തനവർഷം 60 വയസ്സ് പൂർത്തിയായവരെയും വിവാഹജീവിതത്തിൽ 40 വർഷം പൂർത്തിയായവരെയും ഇടവക അംഗത്വത്തിൽ 40 വർഷവും 25 വർഷവും പൂർത്തിയായവരെയും 10, 12 ക്ലാസുകളിലെ പരീക്ഷയിൽ ഉന്നത വിജയം നേടിയവരെയും കഴിഞ്ഞ പ്രവർത്തനവർഷത്തെ കൈസ്ഥാന സമിതി അംഗങ്ങളെയും ആദരിച്ചു.
റവ. എൻ.കെ. സണ്ണി, പ്രോഗ്രാം ജോയിന്റ് കൺവീനർ ഫിലിപ്പ് സി.ടി ഇടവക അക്കൗണ്ടൻറ് ട്രസ്റ്റി ചാൾസ് വർഗീസ്, ലെയ് മിനിസ്ട്രന്റ് ജോൺ എം.എസ്, അജി തോമസ് എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു. ഇടവക ഗായകസംഘം ഗാനങ്ങൾ ആലപിച്ചു. ബിനോയ് കെ. ജോൺ, മേഘാ ബിജു എന്നിവർ സമ്മേളനത്തിന്റെ അവതാരകരായി പ്രവർത്തിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

