മാർത്തോമ ഹോംലാൻഡ് ഫെലോഷിപ് യോഗം
text_fieldsബഹ്റൈൻ മാർത്തോമ ഹോംലാൻഡ് ഫെലോഷിപ് യോഗം
മനാമ: ബഹ്റൈൻ മാർത്തോമ ഹോംലാൻഡ് ഫെലോഷിപ്പിന്റെ 14ാമത് യോഗം ആറാട്ടുപുഴ തരംഗം മിഷൻ ആക്ഷൻ സെന്ററിൽ നടന്നു. ഡോ. ഗ്രിഗോറിയോസ് മാർ സ്തേഫാനോസ് എപ്പിസ്കോപ്പ സമ്മേളനം ഉദ്ഘാടനം ചെയ്തു.
റവ. ജേക്കബ് വി. ജോർജ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി എബ്രഹാം ശാമുവേൽ വാർഷിക റിപ്പോർട്ടും ട്രഷറർ എം.എം. ജോൺ കണക്കും അവതരിപ്പിച്ചു. ഇടവക മുൻ വികാരിമാരായ റവ. സ്കറിയ എബ്രഹാം, റവ. ടി.കെ മാത്യു, റവ. കെ.എൻ. ജോൺ, റവ. സാബു ജോർജ്, റവ. മാത്യൂസ് ചാണ്ടി, റവ. ചാക്കോ തോമസ്, റവ. വി.പി. ജോൺ എന്നിവർ ആശംസ നേർന്നു. 200ൽ അധികം അംഗങ്ങൾ പങ്കെടുത്ത യോഗത്തിൽ കൺവീനർ എബി കെ. തോമസ് സ്വാഗതവും എം.വൈ. ഗീവർഗീസ് നന്ദിയും പറഞ്ഞു.

