2020 വധൂ-വരന്മാർക്ക് മാംഗല്യം
text_fieldsസമൂഹവിവാഹത്തിൽ പങ്കെടുക്കുന്ന ശൈഖ് നാസർ ബിൻ ഹമദ് ആൽ ഖലീഫ
മനാമ: ബഹ്റൈനിലെ ഏറ്റവും വലിയ സമൂഹവിവാഹത്തിന് സാക്ഷിയായി സാഖിറിലെ ബഹ്റൈൻ സർവകലാശാല. യുവജനകാര്യങ്ങൾക്കുമുള്ള ഹമദ് രാജാവിന്റെ പ്രതിനിധി ശൈഖ് നാസർ ബിൻ ഹമദ് ആൽ ഖലീഫയുടെ നേതൃത്വത്തിൽ നടന്ന 13ാമത് സമൂഹവിവാഹത്തിൽ 2020 വധൂ-വരന്മാർക്കാണ് മംഗല്യമൊരുക്കിയത്. ഖലീഫ ബിൻ സായിദ് അൽ നഹ് യാൻ ഫൗണ്ടേഷൻ, റോയൽ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷനുമായി (ആർ.എച്ച്.എഫ്) സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്.
ബഹ്റൈൻ യുവജനങ്ങളിൽ സ്ഥിരതയുള്ള കുടുംബങ്ങൾ കെട്ടിപ്പടുക്കാൻ പിന്തുണച്ചതിന് ആർ.എച്ച്.എഫിന്റെ ഓണററി പ്രസിഡന്റ് രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയ്ക്കും യു.എ.ഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും ശൈഖ് നാസർ നന്ദി പറഞ്ഞു. ബഹ്റൈൻ-യു.എ.ഇ ബന്ധങ്ങളെയും സാമൂഹികസംരംഭങ്ങൾക്ക് യു.എ.ഇ നൽകുന്ന സംഭാവനകളെയും അദ്ദേഹം പരാമർശിച്ചു. നവദമ്പതികൾക്ക് ആശംസകളും നേർന്നു.
മാനുഷികസംരംഭങ്ങളെ പിന്തുണച്ചതിന് ബഹ്റൈനും യു.എ.ഇ നേതൃത്വത്തിനും ആർ.എച്ച്.എഫ് സെക്രട്ടറി ജനറൽ ശൈഖ് അലി ബിൻ ഖലീഫ ആൽ ഖലീഫ നന്ദി പറഞ്ഞു. ബഹ്റൈനിലെ സമൂഹവിവാഹങ്ങളിൽ ഫൗണ്ടേഷന്റെ പങ്കിനെയും അദ്ദേഹം അഭിനന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

