മർകസ് ഗ്ലോബൽ കാമ്പയിൻ വിളംബരം ഇന്ന്
text_fieldsമനാമ: ‘യൂനിറ്റി ഓഫ് ഹ്യുമാനിറ്റി’ എന്ന ശീർഷകത്തിൽ മർകസ് ഗ്ലോബൽ കൗൺസിലിന്റെ നേതൃത്വത്തിൽ നടത്തുന്ന പ്രചാരണ കാമ്പയിനിന്റെ ബഹ്റൈൻ ചാപ്റ്റർ തല വിളംബരം മർകസ് ഡയറക്ടർ ജനറൽ സി. മുഹമ്മദ് ഫൈസി നിർവഹിക്കും.
ഇന്ന് ബുധൻ രാത്രി എട്ടിന് വെർച്വൽ പ്ലാറ്റ്ഫോമിൽ നടക്കുന്ന സംഗമത്തിൽ മർസൂഖ് സഅദി പാപ്പിനിശ്ശേരി, അബ്ദുൽ ഗഫൂർ വാഴക്കാട്, കെ.സി. സൈനുദ്ദീൻ സഖാഫി, അബൂബക്കർ ലത്തീഫി, അബ്ദുൽ ഹകീം സഖാഫി കിനാലൂർ, ശമീർ പന്നൂർ, ജമാൽ വിട്ടൽ, ജാഫർ ശരീഫ് എന്നിവർ സംബന്ധിക്കും.
സേവന രംഗത്ത് അഞ്ച് പതിറ്റാണ്ട് പൂർത്തിയാക്കിയ മർകസ് വിദ്യാഭ്യാസ സേവന പ്രവർത്തനങ്ങൾ കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കുന്ന പ്രവർത്തന പദ്ധതികൾ ഗോൾഡൻ ജൂബിലിയുടെ ഭാഗമായി നടക്കും. നാല് മാസം നീളുന്ന പ്രചാരണ കാമ്പയിൻ പ്രവർത്തനങ്ങൾ സംഗമത്തിൽ പ്രഖ്യാപിക്കും. മർകസ് ബഹ്റൈൻ ചാപ്റ്റർ പ്രസിഡന്റ് അഡ്വ. എം.സി. അബ്ദുൽ കരീമിന്റെ അധ്യക്ഷതയിൽ നടക്കുന്ന സംഗമത്തിൽ മർകസ് ചാപ്റ്റർ, സെൻട്രൽ ഡയറക്ടറേറ്റ് അംഗങ്ങൾ,ഐ.സി.എഫ്, ആർ.എസ്.സി, കെ.സി.എഫ് ഭാരവാഹികൾ സംബന്ധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

