മർകസ് വൈസ് ചാൻസലർ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട് ബഹ്റൈനിൽ
text_fieldsമർകസ് വൈസ് ചാൻസലർ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോടിനെ മർകസ് ബഹ്റൈൻ ചാപ്റ്റർ കമ്മിറ്റി ഭാരവാഹികൾ സ്വീകരിക്കുന്നു
മനാമ: കെ.സി.എഫ് ബഹ്റൈൻ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര മീലാദ് കോൺഫറൻസ് മുഖ്യാതിഥിയായി ബഹ്റൈനിലെത്തിയ മർകസ് വൈസ് ചാൻസലർ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോടിന് മർകസ് ബഹ്റൈൻ ചാപ്റ്റർ കമ്മിറ്റി ഇന്റർനാഷനൽ എയർപോർട്ടിൽ സ്വീകരണം നൽകി. കെ.സി. സൈനുദ്ദീൻ സഖാഫി, അഡ്വ. എം.സി. അബ്ദുൽ കരീം ഹാജി, ഉമർ ഹാജി ചേലക്കര, അബ്ദുൽ ഹകീം സഖാഫി കിനാലൂർ, അബ്ദു റഹീം സഖാഫി വരവൂർ, സി.എച്ച്. അഷറഫ്, വി.പി.കെ. അബൂബക്കർ ഹാജി, മുഹമ്മദ്കുട്ടി ഹാജി, ജമാൽ വിട്ടൽ, സലാം പെരുവയൽ, ഫൈസൽ ചെറുവണ്ണൂർ, മുനീർ സഖാഫി, അഷ്റഫ് മങ്കര എന്നിവർ നേതൃത്വം നൽകി.

