ഭിന്നശേഷിക്കാർക്ക് കരുത്തേകി വാട്ടർ ഗാർഡൻ സിറ്റിയിൽ മാരത്തൺ
text_fieldsവാട്ടർ ഗാർഡൻ സിറ്റിയിൽ സംഘടിപ്പിച്ച മാരത്തണിൽനിന്ന്
മനാമ: ഭിന്നശേഷിയുള്ളവർക്ക് ആത്മവിശ്വാസവും പ്രചോദനവും പകരുക എന്ന ലക്ഷ്യത്തോടെ ബഹ്റൈൻ കാറ്റലിസ്റ്റ് ഡിസെബിലിറ്റീസ് ഓർഗനൈസേഷൻ സംഘടിപ്പിച്ച മാരത്തൺ ശ്രദ്ധേയമായി. വാട്ടർ ഗാർഡൻ സിറ്റി പരിസരത്ത് നടന്ന മത്സരത്തിൽ സമൂഹത്തിന്റെ വിവിധ തുറകളിലുള്ള നിരവധി പേർ പങ്കെടുത്തു.
മാരത്തണിനോടനുബന്ധിച്ച് സന്ദർശകർക്കായി ഒരുക്കിയ വൈവിധ്യമാർന്ന പ്രവർത്തനങ്ങളും ഏറെ ജനശ്രദ്ധയാകർഷിച്ചു. ഇതിന്റെ ഭാഗമായി 'ലൈറ്റ്സ് ഓഫ് കൈൻഡ്നെസ്' എന്ന കൂട്ടായ്മ സ്ഥാപിച്ച 'കൈൻഡ്നെസ് കോർണർ' ബൂത്ത് സന്ദർശകർക്ക് വേറിട്ട അനുഭവം നൽകി.
മൈലാഞ്ചി ഡിസൈനുകൾ, അറബി ഭാഷാ പാഠങ്ങൾ, ചിത്രരചന, കളറിങ്, ഫേസ് പെയിന്റിങ് തുടങ്ങിയ പ്രവർത്തനങ്ങൾ സന്ദർശകർക്കായി സൗജന്യമായി നൽകി. നിരവധി മത്സരാർഥികളും കാണികളും പങ്കെടുത്ത ചടങ്ങിൽ കായിക വിനോദത്തിനൊപ്പം സാംസ്കാരിക വിനിമയത്തിനും വേദിയൊരുങ്ങി.
മാരത്തണിന്റെ സമാപനത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ, സാമൂഹിക സേവന രംഗത്തെ സജീവ സാന്നിധ്യമായ 'ലൈറ്റ്സ് ഓഫ് കൈൻഡ്നെസ്' പ്രസ്ഥാനത്തെ പ്രത്യേകം ആദരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

