250ൽപരം വിഭവങ്ങളുമായി മരം ബ്രദേഴ്സിന്റെ ഫുഡ് ഫെസ്റ്റിവൽ
text_fieldsമരം ബ്രദേഴ്സിന്റെ ഫുഡ് ഫെസ്റ്റിവലിൽനിന്ന്
മനാമ: 250ൽപരം വിഭവങ്ങളുമായി മരം ബ്രദേഴ്സിന്റെ ഫുഡ് ഫെസ്റ്റിവൽ സംഘടിപ്പിച്ചു.
ബഹ്റൈനിൽ ഇന്നുവരെ ആരും നടത്താത്ത രീതിയിലാണ് മരം ബ്രദേഴ്സ് വ്യത്യസ്തമായ ട്രഡീഷനൽ ഫുഡ് ഫെസ്റ്റിവൽ സംഘടിപ്പിച്ചത്.
തിരുവനന്തപുരം മുതൽ കാസർകോട് വരെ കേരളത്തിന്റെ വിവിധ ഭാഗങ്ങളെ പ്രതിനിധീകരിക്കുന്ന പരമ്പരാഗത ആഹാര വിഭവങ്ങളാണ് ഫെസ്റ്റിവലിന്റെ പ്രധാന ആകർഷണമായത്.
ഏകദേശം 250ൽപരം വ്യത്യസ്തവും സ്വാദിഷ്ടവുമായ വിഭവങ്ങൾ എല്ലാ കുടുംബങ്ങളും ചേർന്ന് അവതരിപ്പിച്ച ഈ പരിപാടി ഭക്ഷണ പ്രേമികൾക്ക് ഒരു വേറിട്ട അനുഭവമായി മാറി. പരിപാടിയിൽ പങ്കെടുത്ത എല്ലാ കുടുംബങ്ങളും ഇത്രയും വൈവിധ്യമാർന്ന 250-ൽ പരം വിഭവങ്ങൾ ഒരുമിച്ച് കാണുന്നത് ആദ്യമായാണെന്ന് ഒരേ സ്വരത്തിൽ അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

