Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘മറാഇ 2026’ കാർഷിക-മൃഗസംരക്ഷണ പ്രദർശനം നവംബറിൽ

text_fields
bookmark_border
‘മറാഇ 2026’ കാർഷിക-മൃഗസംരക്ഷണ പ്രദർശനം നവംബറിൽ
cancel

മനാമ: ബഹ്‌റൈനിലെ ഏറ്റവും വലിയ മൃഗസംരക്ഷണ-കാർഷിക പ്രദർശനമേളയായ ‘മറാഇ 2026’ വീണ്ടുമെത്തുന്നു. നവംബർ 11 മുതൽ 15 വരെ സല്ലാഖിലെ ബഹ്‌റൈൻ ഇന്റർനാഷണൽ എൻഡ്യുറൻസ് വില്ലേജിലാണ് മേള സംഘടിപ്പിക്കുന്നത്. ബഹ്‌റൈൻ മുൻസിപ്പാലിറ്റി കാര്യ-കാർഷിക മന്ത്രാലയം സംഘടിപ്പിക്കുന്ന ഈ പ്രദർശനത്തിൽ അറേബ്യൻ കുതിരകൾ, പ്രാദേശിക-വിദേശ ഇനത്തിൽപ്പെട്ട വളർത്തുമൃഗങ്ങൾ, അപൂർവയിനം പക്ഷികൾ, അലങ്കാരക്കോഴികൾ തുടങ്ങിയവ അണിനിരക്കും. ബഹ്‌റൈനിലെയും ജി.സി.സി രാജ്യങ്ങളിലെയും മൃഗപരിപാലകരും കർഷകരും വ്യാപാരികളും മേളയിൽ പങ്കാളികളാകും.

അത്യാധുനിക കാർഷിക സാങ്കേതികവിദ്യകൾ, ഹരിത നവീകരണങ്ങൾ, പ്രാദേശിക കാർഷിക ഉൽപ്പന്നങ്ങൾ എന്നിവയുടെ പ്രദർശനവും ഇതിന്റെ ഭാഗമായി നടക്കും. കർഷകർക്കും നിക്ഷേപകർക്കും പരസ്പരം ആശയവിനിമയം നടത്താനും ബിസിനസ് അവസരങ്ങൾ കണ്ടെത്താനുമുള്ള പ്രത്യേക ഇടങ്ങളും മേളയിലുണ്ടാകും.

രാജ്യത്തിന്റെ കാർഷിക മേഖലയെയും മൃഗസംരക്ഷണത്തെയും പിന്തുണയ്ക്കുന്നതിനും ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനുമാണ് പ്രദർശനം ലക്ഷ്യമിടുന്നത്. കൂടാതെ, ബഹ്‌റൈന്റെ പരമ്പരാഗത കാർഷിക സംസ്കാരവും വിശിഷ്ട മൃഗവർഗങ്ങളെ സംരക്ഷിക്കുന്ന രീതികളും മേള എടുത്തുകാണിക്കുന്നു.

കഴിഞ്ഞ വർഷങ്ങളിൽ ബഹ്‌റൈനിൽ നിന്നും മറ്റ് ജി.സി.സി രാജ്യങ്ങളിൽ നിന്നുമുള്ള വലിയ ജനപങ്കാളിത്തം മേളയിൽ ഉണ്ടായിരുന്നു. മുൻ വർഷങ്ങളിൽ അപൂർവ്വയിനം മുയലുകൾ, പൂച്ചകൾ, നായകൾ, ഒട്ടകങ്ങൾ, പരുന്തുകൾ എന്നിവയുൾപ്പെടെ ആയിരക്കണക്കിന് മൃഗങ്ങളെയും പക്ഷികളെയും പ്രദർശിപ്പിച്ചിരുന്നു. വരും ദിവസങ്ങളിൽ മേളയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിടും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story