Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മാർത്തോമാ യുവജനസഖ്യം ബഹ്റൈൻ സെന്റർ മീറ്റിങ്

text_fields
bookmark_border
മാർത്തോമാ യുവജനസഖ്യം ബഹ്റൈൻ സെന്റർ മീറ്റിങ്
cancel
camera_alt

സെന്റർ മീറ്റിങ്ങിൽ പങ്കെടുത്തവർ

മനാമ: മലങ്കര മാർത്തോമാ സുറിയാനി സഭയിലെ കൊട്ടയം–കൊച്ചി ഭദ്രാസനത്തിൽ ഉൾപ്പെടുന്ന ബഹ്റൈൻ സെന്ററിന്റെ സെന്റർ മീറ്റിംഗ് ബഹ്റൈൻ സെന്റ് പോൾസ് മാർത്തോമ്മാ പാരിഷിൽ വച്ച് നടന്നു. സെൻറർ പ്രസിഡൻറ് റെവ. സാമുവേൽ വർഗീസ് അധ്യക്ഷത വഹിച്ച യോഗത്തിൽ റൈറ്റ് റവ. പി. ഡി. ഡോ. ജോസഫ് മാർ ഇവാനിയോസ് എപ്പിസ്കോപ്പ മുഖ്യാതിഥിയായി പങ്കെടുത്തു. സെന്റർ സെക്രട്ടറി എബിൻ മാത്യു ഉമ്മൻ സ്വാഗതം ആശംസിച്ചു. വൈസ് പ്രസിഡന്റുമാരായ റെവ. ബിജു ജോൺ, റെവ. അനീഷ് സാമുവേൽ ജോൺ, സിജി ഫിലിപ്പ് എന്നിവർ സന്നിഹിതരായിരുന്നു.

മാർത്തോമ്മാ പാരിഷിൽ നിന്നും സെന്റ് പോൾസ് മാർത്തോമ്മാ പാരിഷിൽ നിന്നുമായി 150-ലധികം യുവജനങ്ങൾ യോഗത്തിൽ പങ്കെടുത്തു. വിവിധ വിഷയങ്ങളിൽ തിരുമേനിയുടെ നേതൃത്വത്തിൽ സംവാദം നടത്തുകയും ആശയങ്ങൾ പങ്കുവെക്കുകയും ചെയ്തു. തുടർന്ന് സെന്ററിന്റെ ജോയിന്റ് സെക്രട്ടറിയായി ബിൻസി ജോയിയെ നിയമിച്ചു. യോഗത്തിൽ പങ്കെടുത്ത എല്ലാവർക്കും സെന്റർ ട്രഷറർ സുജിൻ ഫിലിപ്പ് നന്ദി രേഖപ്പെടുത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Mar Thoma Yuvajana Sakhyam Bahrain Centre Meeting
Next Story