ഉമ്മൻ ചാണ്ടി സ്മരണയിൽ നിരവധിയാളുകൾ രക്തം ദാനം ചെയ്തു
text_fieldsബഹ്റൈൻ ഒ.ഐ.സി.സി പത്തനംതിട്ട ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ രക്തദാനക്യാമ്പ് രാജു കല്ലുംപുറം ഉദ്ഘാടനം ചെയ്യുന്നു. ഗ്ലോബൽ കമ്മറ്റി അംഗം ബിനു കുന്നന്താനം, ജില്ല പ്രസിഡന്റ് അലക്സ് മഠത്തിൽ എന്നിവർ സമീപം
മനാമ: കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന ഉമ്മൻ ചാണ്ടിയുടെ രണ്ടാമത് ചരമവാർഷികത്തോടനുബന്ധിച്ച് ഒ.ഐ.സി.സി പത്തനംതിട്ട ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ നടത്തിയ രക്തദാന ക്യാമ്പിൽ ബഹ്റൈന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് നിരവധി ആളുകൾ രക്തം ദാനം ചെയ്തു. ഒ.ഐ.സി.സി മിഡിൽ ഈസ്റ്റ് ജനറൽ കൺവീനർ രാജു കല്ലുംപുറം ഉദ്ഘാടനം ചെയ്തു. പത്തനംതിട്ട ജില്ല പ്രസിഡന്റ് അലക്സ് മഠത്തിൽ അധ്യക്ഷത വഹിച്ചു. മിഡിൽ ഈസ്റ്റ് ജനറൽ കൺവീനർ ബിനു കുന്നന്താനം മുഖ്യപ്രഭാഷണം നടത്തി.
ജനറൽ സെക്രട്ടറിമാരായ മനു മാത്യു, സൈദ് എം.എസ്, ജീസൺ ജോർജ്, ജേക്കബ് തേക്ക് തോട്, വൈസ് പ്രസിഡന്റ് അഡ്വ. ഷാജി സാമുവൽ, സിൻസൺ പുലിക്കോട്ടിൽ, സെക്രട്ടറി നെൽസൺ വർഗീസ്, ജില്ല ഭാരവാഹികളായ ജോൺസൻ ടി. തോമസ്, എ.പി. മാത്യു കോശി ഐപ്പ്, ബിബിൻ മാടത്തേത്ത്, വനിതവിഭാഗം പ്രസിഡന്റ് മിനി റോയ്, ജില്ല പ്രസിഡന്റുമാരായ വില്യം ജോൺ, സൽമാനുൽ ഫാരിസ്, ബൈജു ചെന്നിത്തല, രക്തദാന ക്യാമ്പ് കൺവീനർമാരായ അനു തോമസ് ജോൺ, ശോഭ സജി എന്നിവർ സംസാരിച്ചു. ആക്ടിങ് പ്രസിഡന്റ് ജവാദ് വക്കം, ഐ.വൈ.സി ചെയർമാൻ നിസാർ കുന്നംകുളം, ജോൺസൻ കല്ലുവിളയിൽ, രജിത് മൊട്ടപ്പാറ, ജില്ല ജനറൽ സെക്രട്ടറി ഷിബു ബഷീർ, ട്രഷറർ അനീഷ് ജോസഫ്, ശ്രീജിത്ത് പനായി, നൈസാം കാഞ്ഞിരപ്പള്ളി, ബ്രെയിറ്റ് രാജൻ, ബിനു മാമ്മൻ, അജി പി ജോയ്, പ്രിൻസ് ബഹന്നാൻ, ബിനു കോന്നി, ജോർജ് യോഹന്നാൻ, ഷീജ നടരാജൻ, നിയോജകമണ്ഡലം പ്രസിഡന്റുമാരായ അബിൻ ജോൺ ആറന്മുള, ഷാജി തോമസ് തിരുവല്ല, ജോബി മല്ലപ്പള്ളി, സിമി പ്രിൻസ്, എബി ആറന്മുള, നോബിൾ റാന്നി എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

