Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightനി​ര​വ​ധി...

നി​ര​വ​ധി സ്വ​ദേ​ശി​ക​ൾ​ക്ക്​ കി​ങ്​ ഹ​മ​ദ്​-​അ​മേ​രി​ക്ക​ൻ മി​ഷ​ൻ ആ​ശു​പ​ത്രി​യി​ൽ തൊ​ഴി​ൽ ന​ൽ​കും

text_fields
bookmark_border
American Mission Hospital
cancel

മ​നാ​മ: നി​ര​വ​ധി സ്വ​ദേ​ശി​ക​ൾ​ക്ക്​ ആ​ലി​യി​ൽ പു​തു​താ​യി തു​ട​ങ്ങു​ന്ന കി​ങ്​ ഹ​മ​ദ്​-​അ​മേ​രി​ക്ക​ൻ മി​ഷ​ൻ ആ​ശു​പ​ത്രി​യി​ൽ തൊ​ഴി​ൽ ന​ൽ​കു​ന്ന​തി​ന്​ ധാ​ര​ണ​യാ​യ​താ​യി '​തം​കീ​ൻ' തൊ​ഴി​ൽ ഫ​ണ്ട്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ആ​രോ​ഗ്യ, ചി​കി​ത്സ മേ​ഖ​ല​ക​ളി​ൽ കൂ​ടു​ത​ൽ സ്വ​ദേ​ശി​ക​ൾ​ക്ക്​ അ​വ​സ​രം ന​ൽ​കു​ന്ന​തി​നു​ള്ള പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണി​ത്. ഇ​രു​നൂ​റോ​ളം സ്വ​ദേ​ശി​ക​ൾ​ക്ക്​ വി​വി​ധ വി​ദ​ഗ്ധ​ മേ​ഖ​ല​ക​ളി​ൽ തൊ​ഴി​ൽ ന​ൽ​കു​ന്ന​തി​നാ​ണ്​ ധാ​ര​ണ​യാ​യി​ട്ടു​ള്ള​ത്. റോ​യ​ൽ കോ​ള​ജ്​ ഓ​ഫ്​ സ​ർ​ജ​ൻ​സ്​ ഇ​ൻ അ​യ​ർ​ല​ൻ​ഡു​മാ​യി സ​ഹ​ക​രി​ച്ചാ​യി​രി​ക്കും ആ​ശു​പ​ത്രി പ്ര​വ​ർ​ത്തി​ക്കു​ക.

കൂ​ടാ​തെ അ​മേ​രി​ക്ക​യി​ലെ മാ​യോ ക്ലി​നി​ക്കു​മാ​യും സ​ഹ​ക​ര​ണ​മു​ണ്ടാ​കും. ആ​രോ​ഗ്യ പ​രി​ച​ര​ണം, മെ​ഡി​ക്ക​ൽ ​ടൂ​റി​സം മേ​ഖ​ല​ക​ളി​ൽ ബ​ഹ്​​റൈ​ന്​ കൂ​ടു​ത​ൽ അ​വ​സ​ര​ങ്ങ​ൾ ഭാ​വി​യി​ൽ ല​ഭി​ക്കു​ന്ന പ​ദ്ധ​തി​യാ​ണി​ത്.

ആ​രോ​ഗ്യ പ​രി​ച​ര​ണ മേ​ഖ​ല​യി​ൽ വ​ള​ർ​ന്നു​വ​രു​ന്ന ക​മ്പ​നി​ക​ൾ​ക്ക്​ അ​വ​സ​ര​മൊ​രു​ക്കാ​നും പു​തി​യ ആ​ശു​പ​ത്രി പ​ദ്ധ​തി​ക​ൾ വ​ഴി​യൊ​രു​ക്കു​മെ​ന്നും പ്ര​തീ​ക്ഷ​യു​ണ്ട്.

ഫി​ല​ഡെ​ൽ​ഫി​യ ചി​ൽ​ഡ്ര​ൻ​സ്​ ആ​ശു​പ​ത്രി​യു​മാ​യി സ​ഹ​ക​രി​ച്ച്​ പ​രി​ശീ​ല​നം ന​ൽ​കു​ന്ന​തി​നും 'തം​കീ​ൻ' പ​ദ്ധ​തി ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്. 1903ൽ ​ആ​രം​ഭി​ച്ച അ​മേ​രി​ക്ക​ൻ മി​ഷ​ൻ ആ​ശു​പ​ത്രി​യു​ടെ പ​ദ്ധ​തി​യാ​ണ്​ ആ​ലി​യി​ലെ പു​തി​യ ആ​ശു​പ​ത്രി സ​മു​ച്ച​യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bahrainnewsamerican mission hospital
News Summary - Many natives will be given employment in American Mission Hospital
Next Story