മാൻപവർ ഏജൻസി മുറിയിൽ അടച്ചിട്ട മലയാളി യുവതിയെ പോലീസ് രക്ഷിച്ചു
text_fieldsമനാമ: ബഹ്റൈനിൽ നാല് ദിവസം മാൻപവർ ഏജൻസിയുടെ തടവിൽ കഴിഞ്ഞ മലയാളി യുവതിയെ പോലീസും ചേർന്ന് രക്ഷിച്ചു. ബന്ധുവും സാമൂഹിക പ്രവർത്തകരുടെയും സമയോചിതമായ ഇടപെടലുകളാണ് സഹായകമായത്. കോട്ടയം ജില്ലയിലെ 22 കാരിക്കാണ് ക്രൂരത നേരിടേണ്ടി വന്നത്. മൂന്ന് മാസം മുമ്പ് തെൻറ നാട്ടുകാരിയുടെ സഹായത്തോടെ മംഗലാപുരം സ്വദേശിയാണ് ഇവർക്ക് ഹോം നഴ്സ് വിസ നൽകിയത്.
തെൻറ മാതൃസഹോദരിയുടെ മകൻ ബഹ്റൈനിലുള്ളതിനാൽ യുവതി അയ്യാളെ ഇൗ വിവരം അറിയിക്കുകയും ചെയ്തു. ബഹ്റൈനിൽ എത്തിയ യുവതിയെ കാത്ത് അവരുടെ സഹോദരൻ കാത്ത് നിന്നെങ്കിലും വിസാ ഏജൻറ് കാണിക്കാെത കൂട്ടിക്കൊണ്ടുപോയി. തുടർന്ന് ഏജൻറ് മാൻപവർ ഏജൻസിക്ക് പണം വാങ്ങി യുവതിയെ കൈമാറി. ബലം പ്രയോഗിച്ച് പേപ്പറുകളിൽ ഒപ്പിട്ടശേഷമായിരുന്നു ഇത്. തുടർന്ന് വീട്ടുജോലിക്ക് അയച്ച യുവതിക്ക് അവിടെ കടുത്ത ഉപദ്രവം നേരിടേണ്ടി വന്നപ്പോൾ തനിക്ക് നാട്ടിൽപോകണമെന്ന് മാൻപവർ ഏജൻസിയോട് തുടർച്ചയായി ആവശ്യപ്പെട്ടു.
ഇതിനെതുടർന്ന് ഏജൻസിക്കാർ യുവതിയെ കൂട്ടിക്കൊണ്ട് വരികയും ഒരു മുറിയിലടച്ചശേഷം, 1400 ദിനാർ നൽകിയാലെ നാട്ടിലേക്ക് വിടൂവെന്ന് പറഞ്ഞു.
യുവതിയുടെ സ്വിം കാർഡും പാസ്പോർട്ടും ബലമായി ഇവർ പിടിച്ചുവാങ്ങി. വിവരം അറിഞ്ഞ് മാൻപവർ ഏജൻസിയിലെത്തിയ സഹോദരനോടും സംഘം പരുഷമായി പെരുമാറി. ഇതിനിടയിൽ സഹോദരിയെ കാണണമെന്ന് കാലുപിടിച്ച് അപേക്ഷിച്ചപ്പോൾ അനുവദിച്ചു. നാല് ദിവസമായി ഭക്ഷണം നൽകുന്നില്ല എന്ന കാര്യമാണ് യുവതിക്ക് സഹോദരനോട് അറിയിക്കാനുണ്ടായിരുന്നത്. ഇതിനെതുടർന്ന് തന്ത്രപൂർവ്വം, ഒരു സ്വിം കാർഡ് സഹോദരൻ യുവതിക്ക് കൈമാറി. ഇതാണ് യുവതിയെ മോചിപ്പിക്കാനുള്ള വഴി തെളിയിച്ചത്. ‘ബഹ്റൈൻ പ്രതിഭ’യുടെ നേതാക്കളായ സുബൈർ കണ്ണൂർ, ജിനേഷ് എന്നിവരുമായി ബന്ധപ്പെട്ട് സഹോദരൻ കാര്യങ്ങൾ അറിയിച്ചു. തുടർന്ന് യുവതിയെകൊണ്ട് പോലീസിനെ വിളിപ്പിക്കുകയും ചെയ്തു. പോലീസിെൻറ ഉചിതമായ ഇടപെടലുകളാണ് പിന്നീട് യുവതിയെ രക്ഷിക്കാൻ സഹായിച്ചത്. യുവതിയെ പോലീസ് സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ട് വരികയും കാര്യങ്ങളെല്ലാം അറിഞ്ഞശേഷം സ്പോൺസറെ വിളിച്ച് വരുത്തുകയും ചെയ്തു.
എന്നാൽ പണം കിട്ടിയാലെ യുവതിയുടെ പാസ്പോർട്ട് നൽകൂ എന്ന് നിലപാട് എടുത്തപ്പോൾ, സ്പോൺസറോട് സാമൂഹിക പ്രവർത്തകർ കേസുമായി മുന്നോട്ട് പോകുമെന്ന് അറിയിച്ചു. യുവതിയുടെ അവസ്ഥ കണ്ട് ദയതോന്നിയ പോലീസ് സ്പോൺസറിൽ നിന്ന് പാസ്പോർട്ട് തിരികെ വാങ്ങി യുവതിക്ക് നൽകുകയും ചെയ്തു. തുടർന്ന് ബന്ധുക്കൾ ടിക്കറ്റ് എടുത്ത് അയച്ചുകൊടുത്തപ്രകാരം, യുവതി നാട്ടിലേക്ക് പോയി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
