മന്നാഇ ഡേ - 2024 ശ്രദ്ധേയമായി
text_fieldsമന്നാഇ ഡേ - 2024 പരിപാടിയിൽ നിന്ന്
മനാമ: അൽ മന്നാഇ കമ്യൂണിറ്റീസ് അവയർനെസ് സെന്റർ (മലയാള വിഭാഗം) അംഗങ്ങളുടെ സർഗവാസനകളെ പരിപോഷിപ്പിക്കാനായി സംഘടിപ്പിച്ച ‘മന്നാഇ ഡേ - 2024’ മത്സരാർഥികളുടെ പങ്കാളിത്തംകൊണ്ടും മത്സരങ്ങളുടെ വൈവിധ്യംകൊണ്ടും ശ്രദ്ധേയമായി. അൽ റയ്യാൻ മദ്റസയിലാണ് പരിപാടി സംഘടിപ്പിച്ചത്.ലേഖനം കവിത രചനാ മത്സരങ്ങൾ, ഖുർആൻ പാരായണ മത്സരം, ലൈവ് ക്വിസ്, ജസ്റ്റ് എ മിനിറ്റ്, മധുരം മലയാളം, പ്രസംഗ മത്സരം, ഗ്രൂപ് ഡിസ്കഷൻ, തുടങ്ങിയ പരിപാടികൾ നടന്നു. സ്ത്രീകളും, കുട്ടികളുമടക്കം പങ്കെടുത്തു. സമ്മാനവിതരണത്തോടെ പരിപാടികൾ സമാപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

