മധുരമൂറം മാമ്പഴങ്ങളുടെ വിപുലമായ ശേഖരവുമായി ലുലുവിൽ മാംഗോ മാനിയ
text_fieldsലുലു ദാന മാളിൽ നടന്ന ചടങ്ങിൽ മാംഗോ മാനിയ ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബും എൻ.എച്ച്.ആർ.എ സി.ഇ.ഒ അഹമ്മദ് അൽ അൻസാരിയും
ചേർന്ന് നിർവഹിക്കുന്നു. ലുലു ഗ്രൂപ് ഡയറക്ടർ ജൂസർ രൂപാവാല സമീപം
മനാമ: മധുരമൂറം മാമ്പഴങ്ങളുടെ വിപുല ശേഖരവുമായി ലുലു മാംഗോ മാനിയ ആരംഭിച്ചു. 18 രാജ്യങ്ങളിൽനിന്ന് 78ലധികം മാമ്പഴങ്ങളാണ് ഇത്തവണ ലിലു ഉപഭോക്താക്കൾക്കായി ഒരുക്കിയിരിക്കുന്നത്. മത്തുപിടിപ്പിക്കുന്ന ഗന്ധവും നാവിലൂറും രുചിയുമായി കൗണ്ടറുകൾ നിറഞ്ഞിരിക്കയാണ് സ്വർണവർണ നിറമുള്ള മാമ്പഴങ്ങൾ.
ലുലു ദാന മാളിൽ നടന്ന ചടങ്ങിൽ മാംഗോ മാനിയ ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബും എൻ.എച്ച്.ആർ.എ സി.ഇ.ഒ അഹമ്മദ് അൽ അൻസാരിയും ചേർന്ന് നിർവഹിച്ചു. ലുലു ഗ്രൂപ് ഡയറക്ടർ ജൂസർ രൂപാവാല മറ്റ് ഉദ്യോഗസ്ഥർ വിശിഷ്ട വ്യക്തികൾ എന്നിവർ സന്നിഹിതരായിരുന്നു. മേയ് 10 വരെ ലുലുവിന്റെ ബഹ്റൈനിലുള്ള എല്ലാ ഹൈപ്പർമാർക്കറ്റുകളിലും ഫെസ്റ്റ് തുടരും.
ഉദ്ഘാടനശേഷം മാമ്പഴ മേള സന്ദർശിക്കുന്ന വിശിഷ്ടാതിഥികൾ
49 ഇനങ്ങളുമായി ഇന്ത്യൻ മാമ്പഴങ്ങളാണ് ഫെസ്റ്റിലെ പ്രധാന ആകർഷണം. ആറ് തരം ആഫ്രിക്കൻ മാമ്പഴങ്ങളുടെ ശേഖരവും അസാധാരണ മാമ്പഴമെന്ന വിശേഷണമുള്ള ജാപ്പനീസ് മിയാസാക്കി മാമ്പഴലും ഫെസ്റ്റിന്റെ പ്രധാന ആകർഷണമാണ്. നൂതന കൃഷി രീതികളിലൂടെ വളർത്തുന്ന ഈ ആഡംബര ഫലം കാഴ്ചയിൽ അതിമനോഹരവും രുചികരവുമാണ്. ഏകദേശം 60 മുതൽ 65 ദീനാർ വരെ ജാപ്പനീസ് മിയാസാക്കിക്ക് വിലവരുന്നുണ്ട്. മാമ്പഴത്തിന് പുറമേ മാമ്പഴം കൊണ്ടുണ്ടാക്കുന്ന വ്യത്യസ്ത വിഭവങ്ങളെയും ഫെസ്റ്റിൽ പരിചയപ്പെടാം.
ആംരസ്പുരി, മിൽക്ക് ഷേക്ക്, സ്മൂതികൾ, കേക്കുകൾ, ഡെസേർട്ടുകൾ, മാമ്പഴം ചേർത്ത കറികൾ, വ്യത്യസ്തമായ പച്ചമാങ്ങ പാനീയങ്ങൾ, അച്ചാറുകൾ, ചട്ണികൾ, ഫ്രൂട്ട് സലാഡുകൾ എന്നിങ്ങനെ വിവിധതരം രുചിക്കൂട്ടുകൾ ആസ്വദിക്കാൻ ‘മാംഗോ ഡൈൻ-ഇൻ’ ഏരിയതന്നെ സജ്ജമാക്കിയിട്ടുണ്ട്. മാമ്പഴം ഇന്ത്യക്ക് മറ്റുള്ള രാജ്യങ്ങളുമായുള്ള രുചിബന്ധത്തെ പ്രതിനിധീകരിക്കുന്നതാണെന്നും ബഹ്റൈനിൽ മാമ്പഴം എല്ലാവർക്കും പ്രിയപ്പെട്ടതാണെന്നും അംബാസഡർ പറഞ്ഞു. മാംഗോ മാനിയ ഫെസ്റ്റ് ഞങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട ജനപ്രിയ റീട്ടെയിൽ ഫെസ്റ്റുകളിലൊന്നാണെന്ന് ഡയറക്ടർ ജൂസർ രൂപാവാല പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

