മനസ്സ്
text_fieldsമനസ്സിൽ ഉണർന്നുവന്നു
ചെറുതരിയായ് എന്നുള്ളിൽ
നിറഞ്ഞു നിൻ സ്നേഹം
എൻ കണ്ണുനീർ തുള്ളികളാൽ
ഞാൻ നിനക്ക് സ്നേഹ
സാഗരം തീർത്തു
ഒരോട്ടുപാത്രത്തിൽ നിറഞ്ഞൊരാ
തുള്ളിവെള്ളം പോലെ
എൻ കണ്ണുനീർ വറ്റി വരണ്ടു
കൊടും മരുഭൂമി പോലെയായി
ചുടു നെടുവീർപ്പിൻ സ്വരം
എന്നിലുണർന്നു
ഏങ്ങി കരഞ്ഞു ഞാൻ
അന്നൊരെൻ സ്വപ്ന
സങ്കൽപ വീഥികൾ താണ്ടി
മണ്ണിൽ വീണുടഞ്ഞൊരു
ചില്ല് വിളക്കുപോലെ
ഇന്നെന്റെ ജന്മം
പുതിയ വീഥികൾ താണ്ടി ഞാൻ
അലഞ്ഞൊരാ ജീവന്റെ
സ്വപ്ന കണികക്കായ്
കടുത്തൊരു ശില പോലായ്
ഇന്നെന്റെ ജന്മം
ജീവന്റെ നേർത്ത കിരണങ്ങൾ
എന്നിൽ വീശിയില്ല
അന്നു പെയ്തൊരു
പുതുമഴ പോലും
ഇന്നെൻ മനസ്സിനെ കുത്തിനോവിച്ചു
മനസ്സിന്റെ മായാത്ത
മാന്ത്രിക ചെപ്പിൽ
വരച്ചൊരായിരം ചിത്രങ്ങളെല്ലാം
മാഞ്ഞു മാഞ്ഞുപോയി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

