Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_right​േചംബർ ഓഫ്...

​േചംബർ ഓഫ് കൊമേഴ്‌സുമായി എല്‍.എം.ആര്‍.എ സഹകരണം മെച്ചപ്പെടുത്തും

text_fields
bookmark_border
​േചംബർ ഓഫ് കൊമേഴ്‌സുമായി എല്‍.എം.ആര്‍.എ സഹകരണം മെച്ചപ്പെടുത്തും
cancel
മനാമ: ബഹ്റൈൻ േചംബർ ഓഫ് കൊമേഴ്‌സ് ആൻറ് ഇന്‍ഡസ്ട്രിയുമായി സഹകരണം മെച്ചപ്പെടുത്തുമെന്ന് എല്‍.എം.ആര്‍.എ ചീഫ് എക്‌സിക്യൂട്ടിവ് ഉസാമ ബിന്‍ അബ്ദുല്ല അല്‍അബ്‌സി വ്യക്തമാക്കി. കഴിഞ്ഞ ദിവസം ചേംബര്‍ ഓഫ് കൊമേഴ്‌സ് ചീഫ് എക്‌സിക്യൂട്ടിവ് ഡോ. ഖാലിദ് മുഹമ്മദ് അല്‍റുവൈഹിയെ സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ സ്വകാര്യ മേഖല സാമ്പത്തിക വളര്‍ച്ചയില്‍ സുപ്രധാന പങ്ക് വഹിക്കുന്നുണ്ടെന്നും അതിനാല്‍ ആ മേഖലയുടെ ഉന്നമനത്തിനാവശ്യമായ സഹകരണമുണ്ടാകേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. വ്യാപാര മേഖല സജീവമാകുന്നതിന്  സ്വീകരിക്കേണ്ട നയങ്ങളെക്കുറിച്ചും ഇരുവരും ചര്‍ച്ച ചെയ്തു. 
നിക്ഷേപകരുടെയും വ്യാപാരികളുടെയും പ്രശ്‌നങ്ങൾ കാലതാമസമില്ലാതെ പരിഹരിക്കാനാകുന്ന രൂപത്തിൽ ഇടപെടാൻ ശ്രമിക്കുമെന്നും അൽ അബ്‌സി വ്യക്തമാക്കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chember of commerce
News Summary - manama
Next Story