Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പ്രധാനമന്ത്രിക്കുള്ള അറബ് ലീഗ് പുരസ്‌കാരം ഉപപ്രധാനമന്ത്രി ഏറ്റുവാങ്ങി
text_fieldsbookmark_border
മനാമ: വികസന മേഖലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ചതിന് പ്രധാനമന്ത്രിക്കുള്ള അറബ് ലീഗ് പുരസ്‌കാരം അദ്ദേഹത്തിന് പകരം ഉപപ്രധാനമന്ത്രി ശൈഖ് അലി ബിന്‍ ഖലീഫ ആല്‍ഖലീഫ ഏറ്റുവാങ്ങി.
കഴിഞ്ഞ ദിവസം കൈറോവിലെ അറബ് ലീഗ് ആസ്ഥാനത്ത് നടന്ന പ്രൗഢമായ ചടങ്ങില്‍ വിവിധ അറബ് രാജ്യങ്ങളില്‍ നിന്നുള്ള നേതാക്കളും മന്ത്രിമാരും നയതന്ത്രജ്ഞരും സംബന്ധിച്ചു. അറബ് ലീഗ് സെക്രട്ടറി ജനറല്‍ അഹ്മദ് അബുല്‍ ഗൈതില്‍ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങിയ ഉപപ്രധാനമന്ത്രി ഇത് ബഹ്‌റൈന് ആകെ ലഭിക്കുന്ന അംഗീകാരമാണെന്ന് പറഞ്ഞു.
ബഹ്‌റൈെൻറ പുരോഗതിക്കായി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ഖലീഫ നടത്തിയ പ്രവർത്തനങ്ങൾ അന്താരാഷ്ട്ര തലത്തില്‍ ഇതിനകം ശ്രദ്ധനേടിയിട്ടുണ്ടെന്ന് പുരസ്‌കാരം ഏറ്റുവാങ്ങി നടത്തിയ പ്രഭാഷണത്തില്‍ അദ്ദേഹം വ്യക്തമാക്കി. അറബ് രാജ്യങ്ങളെ ഏകീകരിക്കുന്നതിനും മേഖലക്ക് നേരെയുള്ള ഭീഷണികള്‍ പ്രതിരോധിക്കുന്നതിനും അറബ് ലീഗിെൻറ പ്രവര്‍ത്തനം ശ്ലാഘനീയമാണ്.
വിവിധ അറബ് രാജ്യങ്ങള്‍ക്കിടയിൽ സഹവര്‍ത്തിത്വവും സഹകരണവും വ്യാപിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ മുന്നേറാന്‍ അറബ് ലീഗിന് സാധിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
2 1.jpg)