Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പ്രധാനമന്ത്രിയുടെ വികസനനയം  മാതൃക –ആദില്‍ അസൂമി

text_fields
bookmark_border
മനാമ: ബഹ്‌റൈന്‍ പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആൽ ഖലീഫയുടെ വികസന നയങ്ങളും കാഴ്ചപ്പാടുകളും ലോകത്തിന് മാതൃകയാണെന്ന് അറബ് പാര്‍ലമെൻറ് ഉപാധ്യക്ഷനും ബഹ്‌റൈന്‍ പാര്‍ലമെൻറ് അംഗവുമായ ആദില്‍ അസൂമി വ്യക്തമാക്കി. 
അറബ് ലീഗിെൻറ വികസന^നേതൃത്വ അവാര്‍ഡ് പ്രധാനമന്ത്രിക്ക് നല്‍കുന്നതിനായി സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആധുനിക ബഹ്‌റൈന്‍ കെട്ടിപ്പടുക്കുന്നതില്‍ പ്രധാനമന്ത്രിക്ക് അനിഷേധ്യ സ്ഥാനമാണുള്ളത്. മനുഷ്യ വിഭവശേഷി ഉൾപ്പെടെ വിവിധ മേഖലകളിൽ  ബഹ്‌റൈന് മറ്റ് രാജ്യങ്ങളുടെ മുന്നിലെത്താന്‍ കരുത്തായത് പ്രധാനമന്ത്രിയുടെ നയസമീപനങ്ങളാണ്. അറബ് രാജ്യങ്ങളില്‍ നിന്നുള്ള പ്രമുഖ വ്യക്തികളും നയതന്ത്ര പ്രമുഖരും പെങ്കടുക്കുന്ന ഇൗ സദസ്സില്‍ പ്രധാനമന്ത്രിയുടെ പ്രവർത്തനങ്ങളെക്കുറിച്ച്  പ്രതിപാദിക്കുന്നതില്‍ സന്തോഷമുണ്ടെന്നും അസൂമി വ്യക്തമാക്കി.  
ഭാവി തലമുറയുടെ ക്ഷേമം മുന്നില്‍ക്കണ്ടാണ് പല നയങ്ങൾക്കും ബഹ്റൈൻ രൂപം നൽകിയത്. രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ഖലീഫയുടെ നേതൃത്വത്തില്‍ ബഹ്‌റൈന്‍ കൂടുതല്‍ പുരോഗതിയിലേക്ക് കുതിക്കുകയാണ്. അതിന് ചുക്കാന്‍ പിടിക്കുന്നത് പ്രധാനമന്ത്രിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 
Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - manama
Next Story