മനാമ സൂഖ് കെ.എം.സി.സിയുടെ വാർഷിക വിനോദയാത്ര; സലീം തളങ്ങര ഫ്ലാഗ് ഓഫ് നിർവഹിച്ചു
text_fieldsമനാമ സൂഖ് കമ്മിറ്റി സംഘടിപ്പിച്ച വിനോദ യാത്രയുടെ ഫ്ലാഗ്ഓഫ് സലീം തളങ്ങര നിർവഹിക്കുന്നു
മനാമ: കെ.എം.സി.സി ബഹ്‌റൈൻ മനാമ സൂഖ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുഹറം അവധി ദിനത്തോടനുബന്ധിച്ച് നാലാമത് വാർഷിക വിനോദയാത്രയ്ക്ക് കെ.എം.സി.സി ബഹ്റൈൻ സംസ്ഥാന ആക്ടിങ് സെക്രട്ടറി സലീം തളങ്ങര ഫ്ലാഗ് ഓഫ് നിർവഹിച്ചു. പ്രവാസ ജീവിതത്തിന്റെ തിരക്കുകൾക്കിടയിൽ അംഗങ്ങൾക്ക് സന്തോഷവും മാനസിക ഉല്ലാസവും സമ്മാനിക്കുക എന്ന ലക്ഷ്യത്തോടെയാണ് മനാമ സൂഖ് കെ.എം.സി.സി എല്ലാ വർഷവും വിനോദയാത്ര സംഘടിപ്പിക്കുന്നത്.
ഇത്തവണ ബഹ്റൈനിലെ പ്രശസ്തമായ “ജന്നത്ത് ദിൽമുൻ “ വാട്ടർ പാർക്കിലേക്കാണ് യാത്ര ഒരുക്കിയിരുന്നത്. ജീവകാരുണ്യ, സാമൂഹിക, വിദ്യാഭ്യാസ മേഖലകളിൽ സജീവമായി പ്രവർത്തിക്കുന്ന കമ്മിറ്റിയുടെ വേറിട്ട പദ്ധതികളിലൊന്നാണ് വിനോദയാത്ര. പ്രവാസി സഹോദരങ്ങൾക്ക് ഒരുമിച്ചുകൂടാനും സൗഹൃദം കൂടുതൽ ദൃഢമാക്കാനും ഇത്തരം പരിപാടികൾ അവസരമൊരുക്കുന്നു. ഫ്ലാഗ് ഓഫ് ചടങ്ങിൽ മുഹമ്മദ് സിനാൻ, ജുനൈസ് പാവണ്ടൂർ, മുഹമ്മദ് എം, താജുദ്ധീൻ ബാലുശ്ശേരി, മുഹമ്മദ് അലി, ഫിറോസ്, റാഷിദ് പൂനത്ത് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

