ബഹ്റൈൻ നാഷനൽ തിയറ്ററിൽ 'മനാമ നൈറ്റ്സിന്' തുടക്കം
text_fieldsമനാമ നൈറ്റ്സിൽനിന്ന്
മനാമ: റമദാൻ ഇൻ ബഹ്റൈനിന്റെ ഭാഗമായ "മനാമ നൈറ്റ്സിന് ബഹ്റൈൻ നാഷനൽ തിയറ്ററിന്റെ അങ്കണത്തിൽ തുടക്കമായി. പാരമ്പര്യവും ആധുനികതയും ഒത്തുചേരുന്ന ഈ വേദി സന്ദർശകർക്ക് വേറിട്ടൊരു അനുഭവമാണ് സമ്മാനിക്കുന്നത്. കുടുംബങ്ങൾക്കും സന്ദർശകർക്കുമായി വൈവിധ്യമാർന്ന പരിപാടികളോടെയാണ് ഫെസ്റ്റ് ഒരുക്കിയിരിക്കുന്നത്. റമദാൻ മുപ്പത് വരെ നീളുന്ന ഈ ഉത്സവം എല്ലാ ദിവസവും വൈകീട്ട് ഏഴ് മുതൽ അർധരാത്രി 12 വരെയാണ് നടക്കുന്നത്.
വാരാന്ത്യങ്ങളിൽ രാത്രി ഒന്നു വരെ ആഘോഷങ്ങൾ നീളും. കടൽത്തീരത്തെ മനോഹരമായ പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന വേദി സന്ദർശകരെ ഏറെ ആകർഷിക്കുന്നതാണ്. പ്രശസ്ത ബാൻഡ് അവതരിപ്പിക്കുന്ന സംഗീത പരിപാടികൾ, റമദാൻ സ്പെഷൽ വിഭവങ്ങളുമായി നിരവധി കഫേകളും റസ്റ്റാറന്റുകൾ എന്നിവ ഫെസ്റ്റിന്റെ ഭാഗമായുണ്ട്.
പരമ്പരാഗത 'മജ്ലിസ്' ശൈലിയിലുള്ള ഇരിപ്പിടങ്ങളും ആകർഷകമായ അലങ്കാര വിളക്കുകളും ഫെസ്റ്റിനെ കൂടുതൽ ആകർഷണീയമാക്കുന്നുണ്ട്. കുട്ടികൾക്കായി പ്രത്യേക ഇന്ററാക്ടിവ് ആക്ടിവിറ്റികളും വിനോദ പരിപാടികളും ഇവിടെ ഒരുക്കിയിട്ടുണ്ട്. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാൻ അനുയോജ്യമായ അന്തരീക്ഷമാണ് സജ്ജീകരിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

