മനാമ തീപിടിത്തം: ഇരകളായ അഞ്ചു പേർക്ക് ഇന്ത്യൻ എംബസി വിമാന ടിക്കറ്റുകൾ നൽകി
text_fieldsഇന്ത്യൻ എംബസി നൽകിയ എയർ ടിക്കറ്റുകൾ ഐ.സി.ആർ.എഫ് പ്രതിനിധികൾ
സഹായകമ്മിറ്റിക്ക് കൈമാറുന്നു
മനാമ: മനാമ സൂഖ് തീപിടിത്തത്തിന് ഇരയായ ചെറുകിട ഷോപ്പുകളിൽ ജോലി ചെയ്യുന്ന അഞ്ചുപേർക്ക് ഇന്ത്യൻ എംബസി നാട്ടിലേക്ക് പോകാനുള്ള എയർ ടിക്കറ്റുകൾ നൽകി.
ഐ.സി.ആർ.എഫ് മുൻകൈയെടുത്ത് ഇന്ത്യൻ എംബസിയിൽ വിളിച്ചു ചേർത്ത മീറ്റിങ്ങിൽ തീപിടിത്തത്തിന് ഇരയായവരെ സഹായിക്കാനായി ഉണ്ടാക്കിയ കമ്മിറ്റിയുടെ അഭ്യർഥന പ്രകാരം നാട്ടിലേക്ക് പോകാൻ ആഗ്രഹിക്കുന്നവരോട് അപേക്ഷ നൽകാൻ എംബസി ആവശ്യപ്പെടുകയായിരുന്നു .
മനാമ കെ സിറ്റിയിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ എംബസി നൽകിയ ആദ്യ ബാച്ച് എയർ ടിക്കറ്റുകൾ ഐ.സി.ആർ.എഫ് പ്രതിനിധികൾ സഹായകമ്മിറ്റിക്ക് കൈമാറി.
തുടർന്ന് ടിക്കറ്റുകളും സഹായ കമ്മിറ്റിയുടെ പ്രത്യേക സാമ്പത്തിക സഹായവും നാട്ടിലേക്ക് പോകുന്നവരെ ഏൽപിച്ചു.

