മനാമ സെൻട്രൽ മാർക്കറ്റ് നവീകരിക്കും
text_fieldsമനാമ സെൻട്രൽ മാർക്കറ്റ്
മനാമ: മനാമ സെൻട്രൽ മാർക്കറ്റ് നവീകരണത്തിനൊരുങ്ങുന്നു. ഇതിനായി മുനിസിപ്പാലിറ്റി, കൃഷികാര്യ മന്ത്രാലയം ബഹ്റൈൻ റിയൽ എസ്റ്റേറ്റ് ഇൻവെസ്റ്റ്മെന്റ് കമ്പനിയുമായി (ഇദാമ) കരാർ ഒപ്പുവെച്ചു. മുനിസിപ്പാലിറ്റി, കൃഷികാര്യ മന്ത്രി വഈൽ ബിൻ നാസർ അൽ മുബാറക്കും മുംതലക്കത്ത് സി.ഇ.ഒയും ഇദാമ ചെയർമാനുമായ ശൈഖ് അബ്ദുല്ല ഖലീഫ അൽ ഖലീഫയുമാണ് കരാർ ഒപ്പുവെച്ചത്. അത്യാധുനിക സംവിധാനങ്ങളോടെ മാർക്കറ്റ് നവീകരിക്കാനാണ് കരാർ. തലസ്ഥാനത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന ഈ മാർക്കറ്റ് രാജ്യത്തിന്റെ ഒരു സുപ്രധാന വാണിജ്യ നാഴികക്കല്ലാണ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

