വികസന പദ്ധതിയുടെ 46 ശതമാനം പൂർത്തിയായി

08:04 AM
11/07/2019
മനാമ: സാർ തെരുവ്​  വികസന പദ്ധതിയുടെ 46 ശതമാനം പൂർത്തിയായതായി അധികൃതർ അറിയിച്ചു. മഴവെള്ളം ഒഴുകിപോകുന്നതിനുള്ള ചാലുകളും ടാറിംങി​​െൻറ പ്രാരംഭ പ്രവർത്തനങ്ങളും നിലവിൽ നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്​. 2,850,975ബി.ഡി മുതൽമുടക്കുള്ള പദ്ധതി ഇൗ വർഷാവസാനത്തോടെ പൂർത്തിയാകും. 3.895  കിലോമീറ്റർ തെരുവ്​ വികസിപ്പിക്കുകയും ഏഴ്​ മീറ്റർ വീതിയുള്ള ഇരുപാതകളും വികസിപ്പിക്കുന്നതാണ്​ പദ്ധതി. അഞ്ച്​ ട്രാഫിക്​ സിഗ്​നലുകളുള്ള നിരവധി ജംഗ്​ഷനുകളുടെ വികസനവും ഇതിലൂടെ ലക്ഷ്യമിടുന്നുണ്ട്​. സ്​ട്രീറ്റ്​ 35,സാർ റോഡ്​ ജംഗ്​ഷനി​​െൻറ റോഡ്​ 1523,  റോഡ്​ 2941,സ്​ട്രീറ്റ്​ 45, റോഡ്​ 1725 എന്നിവ ഇതിലുൾപ്പെടുന്നുണ്ട്​. ഇതിനൊപ്പം തെരുവിൽ 400 കാർപാർക്കിങ്​ സൗകര്യവും ഏർപ്പെടുത്തുന്നുണ്ടെന്ന്​ മുൻസിപാലിറ്റി, കാര്യ നഗരാസുത്രണ അധികൃതർ അറിയിച്ചു. 
Loading...
COMMENTS