Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മനാമ ഏരിയ ഈദ് സൗഹൃദ സംഗമം സംഘടിപ്പിച്ചു

text_fields
bookmark_border
മനാമ ഏരിയ ഈദ് സൗഹൃദ സംഗമം സംഘടിപ്പിച്ചു
cancel
camera_alt

ഈദ് സൗഹൃദ സംഗമത്തിൽ ജമാൽ ഇരിങ്ങൽ സംസാരിക്കുന്നു

മനാമ: ഫ്രൻഡ്‌സ് സോഷ്യൽ അസോസിയേഷൻ മനാമ ഏരിയയുടെ ആഭിമുഖ്യത്തിൽ ഈദ് സൗഹൃദ സംഗമം സംഘടിപ്പിച്ചു. മനാമ ഏരിയ പ്രസിഡന്റ് എ.എം. ഷാനവാസ്‌ അധ്യക്ഷത വഹിച്ച പരിപാടിയിൽ ഫ്രൻഡ്‌സ് അസോസിയേഷൻ വൈസ് പ്രസിഡന്റ് ജമാൽ ഇരിങ്ങൽ ഈദ് സന്ദേശം നൽകി. മനുഷ്യർ തമ്മിലുള്ള ഊഷ്മളമായ ബന്ധങ്ങളും പ്രവാചകൻ ഇബ്രാഹിമിന്റെ ത്യാഗനിർഭരമായ ജീവിതവുമാണ് പെരുന്നാളിന്റെ ഏറ്റവും വലിയ സന്ദേശമെന്ന് അദ്ദേഹം തന്റെ പ്രഭാഷണത്തിൽ ഓർമിപ്പിച്ചു. മായ, കൃഷ്ണൻ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. കുട്ടികളുടെ വിവിധ കലാ പരിപാടികൾ ചടങ്ങിന് മാറ്റ് കൂട്ടി.

തഹിയ്യ ഫാറൂഖിന്റെ പ്രാർഥനാ ഗീതത്തോടെ സിഞ്ചിലെ ഫ്രൻഡ്‌സ് സെൻ്ററിൽ ആരംഭിച്ച പരിപാടിയിൽ ഏരിയാ സെക്രട്ടറി ഫാറൂഖ് വി.പി. സ്വാഗതമാശംസിക്കുകയും മനാമ വനിത ഏരിയ അസി. കൺവീനർ നദീറ ഷാജി സമാപനവും നിർവഹിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Manama area organizes Eid friendly gathering
Next Story