മൂടൽ മഞ്ഞ് മാറി; മനാമ വിമാനത്താവളം സാധാരണഗതിയിലേക്ക്
text_fieldsമനാമ: മൂടൽ മഞ്ഞ് കാരണം വിമാനസർവീസുകളുടെ താളം തെറ്റിയ മനാമ ഇൻറർനാഷണൽ വിമാനത്താവളത്തിൽ സർവീസുകൾ സാധാരണ നിലയിലേക്ക്. കഴിഞ്ഞ ശനി,ഞായർ ദിവസങ്ങളിലായിരുന്നു മഞ്ഞിെൻറ ആധിക്ക്യമൂലം സർവീസുകൾ നിർത്തിവെക്കുകയോ മണിക്കൂറുകൾ വൈകുകയോ ചെയ്തത്. മൂടൽ മഞ്ഞ് മാറിയ സാഹചര്യത്തിൽ സർവീസുകൾ പുനരാരംഭിക്കുകയും ഇത് സംബന്ധിച്ച് മറ്റ് പ്രശ്നങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടിെല്ലന്നും വിമാനത്താവള അധികൃതർ വ്യക്തമാക്കി.
കനത്ത മഞ്ഞുകാരണം വിമാനത്താവളത്തിൽ 34 ഒാളം വിമാനങ്ങളാണ് കഴിഞ്ഞ ദിവസം യാത്രാതടസം നേരിട്ടതെന്ന് ‘ഗൾഫ് ഡെയ്ലി ന്യൂസ്’ റിപ്പോർട്ട് ചെയ്തിരുന്നു. മഞ്ഞുകാരണം നിരവധി വിമാനങ്ങൾ കുവൈറ്റ്, ദുബായ്, ദമാം എന്നിവിടങ്ങളിലൂടെ വഴി തിരിച്ച് വിട്ട സാഹചര്യവുമുണ്ടായി. മഞ്ഞുകാരണം ‘ഗൾഫ് എയർ’ നിരവധി വിമാനസർവീസുകൾ റദ്ദാക്കുകയും െചയ്തിരുന്നു. കൂടുതൽ സർവീസുകളും നടത്താൻ പറ്റാത്തത് രാത്രിയിലെ മൂടൽ മഞ്ഞും അതുമൂലമുള്ള കാഴ്ച്ച മറക്കലുമായിരുന്നു.
എല്ലാവിധ സർവീസുകളും പുനരാരംഭിച്ച സാഹചര്യത്തിൽ വരുംദിവസങ്ങളിൽ യാത്രക്ക് ബുക്ക് ചെയ്തിരിക്കുന്നവർ ഫ്ലയിറ്റുകളുടെ സമയവിവരങ്ങളെ കുറിച്ചറിയാൻ ട്രാവൽ ഏജൻസികളുമായോ എയർലൈനുകളുമായോ ബന്ധെപ്പടണമെന്ന് ബഹ്റൈൻ വിമാനത്താവളം അധികൃതർ ട്വിറ്റ് ചെയ്തിട്ടുണ്ട്. പുതുവർഷാഘോഷങ്ങളടക്കം യാത്ര പ്ലാൻ ചെയ്ത നിരവധി യാത്രികർക്ക് മൂടൽ മഞ്ഞ് കാരണം യാത്ര മുടങ്ങിയത് നിരാശ ഉണ്ടാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
