ബഹ്റൈൻ അംബാസഡറിൽനിന്ന് മലേഷ്യൻ രാജാവ് നിയമന രേഖകൾ സ്വീകരിച്ചു
text_fieldsമനാമ: മലേഷ്യയിലേക്ക് പുതുതായി നിയോഗിക്കപ്പെട്ട ബഹ്റൈൻ അംബാസഡർ ഡോ. വലീദ് ഖലീഫ അൽമാനിഇൽനിന്ന് മലേഷ്യൻ രാജാവ് സുൽത്താൻ ഇബ്രാഹിം ബിൻ മർഹും സുൽത്താൻ ഇസ്കന്തർ നിയമന രേഖകൾ സ്വീകരിച്ചു. ക്വലാലംപുരിലെ ഇസ്താന നിഗാരാ റോയൽ പാലസിലായിരുന്നു കൂടിക്കാഴ്ച.
രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ എന്നിവരുടെ അഭിവാദ്യങ്ങൾ സുൽത്താന് നേർന്ന അദ്ദേഹം, രാജ്യത്തിന് കൂടുതൽ ഉയർച്ചയും വളർച്ചയും നേടാൻ സാധിക്കട്ടെയെന്ന് ആശംസിച്ചു. ഇരുരാജ്യങ്ങളും തമ്മിൽ നിലനിൽക്കുന്ന ബന്ധവും വിവിധ മേഖലകളിലെ സഹകരണവും കൂടുതൽ ശക്തമാക്കുന്നതിനുള്ള സാധ്യതകളും ചർച്ചയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.