മലേഷ്യ ഓപൺ ടി20 ക്രിക്കറ്റ് ചാമ്പ്യൻഷിപ് കിരീടം ബഹ്റൈന്
text_fieldsമലേഷ്യ ഓപൺ ടി20 ക്രിക്കറ്റ് കിരീടം നേടിയ ബഹ്റൈൻ ടീം
മനാമ: കോലാലംപുരിൽ നടന്ന മലേഷ്യ ഓപൺ ടി20 ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ ശ്രദ്ധേയമായ നേട്ടങ്ങൾ കൊയ്തെടുത്ത് ബഹ്റൈൻ ക്രിക്കറ്റ് ടീം ജേതാക്കളായി. ഫൈനലിൽ മലേഷ്യക്കെതിരെ എട്ടു വിക്കറ്റിനാണ് വിജയം കൈവരിച്ചത്.
കളിച്ച എല്ലാ മത്സരങ്ങളിലും മികച്ച മുന്നേറ്റം നിലനിർത്താൻ സാധിച്ച ടീമിന്റെ വിജയം കരിയറിലെതന്നെ മികച്ച നേട്ടമാണ്. ലോക ചാമ്പ്യന്മാരോട് ഏറ്റുമുട്ടാൻ കഴിയുന്നത്ര കരുത്തുപകരുന്ന മത്സരമായിരുന്നു ചാമ്പ്യൻഷിപ്.
ഫൈനൽ മത്സരത്തിൽ 51 പന്തിൽ 73 റൺസെടുത്ത് സുഹൈൽ അഹമദ് പ്ലെയർ ഓഫ് ദ മാച്ചായി തിരഞ്ഞെടുക്കപ്പെട്ടു. ടൂർണമെന്റിലുടനീളം മികച്ച ബൗളിങ് കാഴ്ചവെച്ച റിസ്വാൻ ബട്ട് തന്റെ കരിയറിലെതന്നെ മികച്ച പ്രകടനം നടത്തി. സീരീസിലെ മികച്ച ബൗളറായും അദ്ദേഹം അംഗീകാരം നേടി. പരമ്പരയിലെ മികച്ച ബാറ്റ്സ്മാനായി സർഫറാസ് തിരഞ്ഞെടുക്കപ്പെട്ടു.
ഈ ചാമ്പ്യൻഷിപ് വിജയം ബഹ്റൈൻ ക്രിക്കറ്റ് ടീമിന്റെ പൂർണ ആത്മാർഥതയുടെയും സമർപ്പണത്തിന്റേതുമാണ്. മലേഷ്യ ഓപൺ ടി20 ക്രിക്കറ്റ് കിരീടം ബഹ്റൈന് നേടാനായതിൽ ഏറെ അഭിമാനമുണ്ടെന്ന് ബഹ്റൈൻ ക്രിക്കറ്റ് ഫെഡറേഷൻ അഡ്വൈസറി ബോർഡ് ചെയർമാൻ മുഹമ്മദ് മൻസൂർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

