Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightമ​ല​യാ​ണ്മ 2024-...

മ​ല​യാ​ണ്മ 2024- സു​ഗ​താ​ഞ്ജ​ലി പു​ര​സ്കാ​രം ബ​ഹ്‌​റൈ​ൻ കേ​ര​ളീ​യ സ​മാ​ജ​ത്തി​ന് സ​മ്മാ​നി​ച്ചു

text_fields
bookmark_border
മ​ല​യാ​ണ്മ 2024- സു​ഗ​താ​ഞ്ജ​ലി പു​ര​സ്കാ​രം ബ​ഹ്‌​റൈ​ൻ കേ​ര​ളീ​യ സ​മാ​ജ​ത്തി​ന് സ​മ്മാ​നി​ച്ചു
cancel

മ​നാ​മ: കേ​ര​ള സ​ർ​ക്കാ​ർ- മ​ല​യാ​ളം മി​ഷ​ൻ സം​യു​ക്ത​മാ​യി ആ​ഗോ​ള​ത​ല​ത്തി​ൽ ഏ​ർ​പ്പെ​ടു​ത്തി​യ ‘സു​ഗ​താ​ഞ്ജ​ലി പു​ര​സ്കാ​രം’ ബ​ഹ്റൈ​ൻ കേ​ര​ളീ​യ സ​മാ​ജ​ത്തി​ന് സ​മ്മാ​നി​ച്ചു. മാ​തൃ​ഭാ​ഷ​യും സം​സ്കാ​ര​വും പ്ര​ച​രി​പ്പി​ക്കു​ന്ന​തി​നാ​യി ന​ട​ത്തു​ന്ന മി​ക​ച്ച പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ മു​ൻ​നി​ർ​ത്തി മ​ല​യാ​ളി പ്ര​വാ​സി സം​ഘ​ട​ന​ക​ൾ​ക്കാ​യി ഒ​രു​ക്കി​യ​താ​ണ് പു​ര​സ്കാ​രം. തി​രു​വ​ന​ന്ത​പു​രം വൈ​ലോ​പ്പി​ള്ളി സം​സ്കൃ​തി ഭ​വ​നി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ കേ​ര​ള മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നി​ൽ നി​ന്ന് ബ​ഹ്‌​റൈ​ൻ കേ​ര​ളീ​യ സ​മാ​ജം പ്ര​സി​ഡ​ന്റ് പി.​വി. രാ​ധാ​കൃ​ഷ്‍ണ​പി​ള്ള പു​ര​സ്‌​കാ​രം ഏ​റ്റു​വാ​ങ്ങി.

ക​വി​യും ഐ.​എം.​ജി ഡ​യ​റ​ക്ട​റു​മാ​യ കെ. ​ജ​യ​കു​മാ​ര്‍, നി​രൂ​പ​ക​നും പ​ത്ര​പ്ര​വ​ര്‍ത്ത​ക​നു​മാ​യ ഡോ. ​പി.​കെ. രാ​ജ​ശേ​ഖ​ര​ന്‍, മ​ല​യാ​ളം മി​ഷ​ന്‍ ഡ​യ​റ​ക്ട​ര്‍ മു​രു​ക​ന്‍ കാ​ട്ടാ​ക്ക​ട എ​ന്നി​വ​ര​ട​ങ്ങി​യ ജൂ​റി​യാ​ണ് പു​ര​സ്‌​കാ​ര നി​ര്‍ണ​യം ന​ട​ത്തി​യ​ത്. ഒ​രു ല​ക്ഷം രൂ​പ​യും പ്ര​ശ​സ്തി​പ​ത്ര​വും ഫ​ല​ക​വു​മ​ട​ങ്ങു​ന്ന​താ​ണ് പു​ര​സ്കാ​രം.

1947ൽ ​രൂ​പം കൊ​ണ്ട പ്ര​വാ​സ ഭൂ​മി​യി​ലെ ആ​ദ്യ​ത്തെ മ​ല​യാ​ളി സാം​സ്കാ​രി​ക കൂ​ട്ടാ​യ്മ​യാ​ണ് ബ​ഹ്റൈ​ൻ കേ​ര​ളീ​യ സ​മാ​ജം. 2011ൽ ​ഇ​ന്ത്യ​ക്ക് പു​റ​ത്തെ ആ​ദ്യ മ​ല​യാ​ളം മി​ഷ​ൻ പ​ഠ​ന​കേ​ന്ദ്രം ആ​രം​ഭി​ച്ച​തും ബ​ഹ്റൈ​ൻ കേ​ര​ളീ​യ സ​മാ​ജ​മാ​ണ്. ലോ​ക​ത്തി​ൽ​ത്ത​ന്നെ ഒ​രേ​സ​മ​യം ഏ​റ്റ​വു​മ​ധി​കം പ​ഠി​താ​ക്ക​ൾ മാ​തൃ​ഭാ​ഷ പ​ഠ​ന​ത്തി​നാ​യി എ​ത്തു​ന്ന പ​ഠ​ന​കേ​ന്ദ്ര​വും ക​ണി​ക്കൊ​ന്ന, സൂ​ര്യ​കാ​ന്തി, ആ​മ്പ​ൽ, നീ​ല​ക്കു​റി​ഞ്ഞി എ​ന്നീ മ​ല​യാ​ളം മി​ഷ​ന്റെ നാ​ല് കോ​ഴ്സു​ക​ളും പൂ​ർ​ത്തി​യാ​ക്കി​യ പ​ഠി​താ​ക്ക​ളു​ള്ള ഇ​ന്ത്യ​ക്കു​പു​റ​ത്തെ ഏ​ക പ​ഠ​ന കേ​ന്ദ്ര​വും ബ​ഹ്റൈ​ൻ കേ​ര​ളീ​യ സ​മാ​ജ​മാ​ണ്.

മ​ല​യാ​ളം മി​ഷ​ൻ ആ​ഗോ​ള​ത​ല​ത്തി​ൽ ആ​ദ്യ​മാ​യി ന​ട​പ്പാ​ക്കു​ന്ന സ​മ്പൂ​ർ​ണ മാ​തൃ​ഭാ​ഷ സാ​ക്ഷ​ര​താ ദൗ​ത്യ​മാ​യ ‘വി​ശ്വ​മ​ല​യാ​ളം’ പ​ദ്ധ​തി​യു​ടെ ഏ​കോ​പ​നം നി​ർ​വ​ഹി​ക്കു​ന്ന​തും മ​ല​യാ​ളം മി​ഷ​ൻ ബ​ഹ്റൈ​ൻ ചാ​പ്റ്റ​റി​ന്‍റെ നോ​ഡ​ൽ സെ​ന്‍റ​റാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സ​മാ​ജം കേ​ന്ദ്രീ​ക​രി​ച്ചാ​ണ്.

സം​സ്ഥാ​ന സ​ർ​ക്കാ​റി​ൽ​നി​ന്നും ല​ഭി​ച്ച ഈ ​പു​ര​സ്കാ​ര​ത്തി​ൽ സ​ന്തോ​ഷ​വും അ​ഭി​മാ​ന​വു​മു​ണ്ടെ​ന്നും സ​മാ​ജ​ത്തി​ലെ എ​ല്ലാ ഭാ​ഷാ​പ്ര​വ​ർ​ത്ത​ക​ർ​ക്കും അം​ഗ​ങ്ങ​ൾ​ക്കു​മാ​യി പു​ര​സ്കാ​രം സ​മ​ർ​പ്പി​ക്കു​ന്നു​വെ​ന്നും സ​മാ​ജം പ്ര​സി​ഡ​ന്‍റ് പി.​വി.​രാ​ധാ​കൃ​ഷ്ണ​പി​ള്ള അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​പു​ല​മാ​യ രീ​തി​യി​ൽ ഭാ​ഷാ-​സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കാ​ൻ ഈ ​പു​ര​സ്കാ​രം ഊ​ർ​ജം ന​ൽ​കു​മെ​ന്നും പു​ര​സ്കാ​ര​ത്തി​നാ​യി സ​മാ​ജ​ത്തെ തി​ര​ഞ്ഞെ​ടു​ത്ത കേ​ര​ള സ​ർ​ക്കാ​റി​നോ​ടു​ള്ള ന​ന്ദി അ​റി​യി​ക്കു​ന്നു​വെ​ന്നും ജ​ന​റ​ൽ സെ​ക്ര​ട്ട​റി വ​ർ​ഗീ​സ് കാ​ര​ക്ക​ൽ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bahrain Kerala SamajamSugathanjali AwardMalayanma 2024
News Summary - Malayanma 2024- Sugathanjali Award to Bahrain Kerala Samajam
Next Story