മലയാളി വിദ്യാർഥിനിയുടെ കവിതാസമാഹാരം പ്രകാശനം ചെയ്തു
text_fields'പെർസ്പെക്റ്റീവ്: സീയിങ് ദി അൺസീൻ' പുസ്തക പ്രകാശന
ത്തിൽ നിന്ന്
മനാമ: മലയാളി വിദ്യാർഥിനിയുടെ കവിതാസമാഹാരം പ്രകാശനം ചെയ്തു. കോഴിക്കോട് കാരപ്പറമ്പ് സ്വദേശിനി 18 കാരിയായ മനാൽ മൻസൂറിന്റെ ആദ്യ കവിതാസമാഹാരമായ 'പെർസ്പെക്റ്റീവ്: സീയിങ് ദി അൺസീൻ' ആണ് പ്രമുഖ വ്യക്തിത്വങ്ങളുടെ സാന്നിധ്യത്തിൽ പ്രകാശനം ചെയ്തത്. ന്യൂ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ കെ. ഗോപിനാഥ് പുസ്തകത്തിന്റെ ഔദ്യോഗിക പ്രകാശനം നിർവഹിച്ചു. തുടർന്ന് മുഹമ്മദ് അലി സുക്രി പുസ്തകം കവയിത്രിക്ക് കൈമാറി. പ്രകാശന ചടങ്ങിൽ മനാൽ തന്റെ സമാഹാരത്തിലെ വരികൾ അതിഥികൾക്കായി വായിച്ചുകേൾപ്പിച്ചു.
ചടങ്ങിൽ മഹ്ഫൂസ് മൻസൂർ സ്വാഗതപ്രസംഗവും മുബാരിസ് മൻസൂർ നന്ദിയും പറഞ്ഞു. ഖാലിദ് ജലാൽ, ജഹാംഗീർ, കമാൽ മുഹിയുദ്ദീൻ എന്നിവർ ആശംസ നേർന്ന് സംസാരിച്ചു. പുസ്തകത്തിന്റെ നിർമാണ ഘട്ടങ്ങൾ ഉൾക്കൊള്ളിച്ച പ്രത്യേക ട്രെയിലറും ചടങ്ങിൽ പ്രദർശിപ്പിച്ചിരുന്നു.
മൻസൂർ അലി, ഹഫ്സത്ത് മൻസൂർ എന്നിവരുടെ മകളാണ് മനാൽ. തന്റെ മുത്തച്ഛന്റെ വേർപാടാണ് ഈ പുസ്തകം എഴുതാൻ പ്രേരിപ്പിച്ചതെന്നും പറഞ്ഞറിയിക്കാൻ കഴിയാത്ത വികാരങ്ങൾ കവിതയായി പ്രകടിപ്പിക്കുകയായിരുന്നെന്നും മനാൽ പറഞ്ഞു.ജീവിതം, സ്നേഹം, നഷ്ടം, അംഗീകാരം, കാഴ്ചപ്പാടിന്റെ ഭംഗി തുടങ്ങിയ വിഷയങ്ങളാണ് കവിതാസമാഹാരത്തിലൂടെ മനാൽ മൻസൂർ പര്യവേക്ഷണം ചെയ്യുന്നത്. ഒരു എഴുത്തുകാരി എന്ന നിലയിലുള്ള മാനാലിന്റെ യാത്രയുടെ തുടക്കമാണിത്. ഭാവിയിൽ ഡോക്ടറാകാൻ ആഗ്രഹിക്കുന്ന മനാൽ ഇപ്പോൾ പഠനത്തോടൊപ്പം സാഹിത്യരംഗത്തും സജീവമാവുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

