മലയാളി സെയിൽസ് ടീം ഇഫ്താർ സംഗമം
text_fieldsബഹ്റൈൻ മലയാളി സെയിൽസ് ടീം കൂട്ടായ്മ ഇഫ്താർ
മനാമ: ബഹ്റൈനിലെ സെയിൽസ് മേഖലയിൽ ജോലിചെയ്യുന്നവരുടെ കൂട്ടായ്മയായ ബഹ്റൈൻ മലയാളി സെയിൽസ് ടീം (ബി.എം.എസ്.ടി) കൂട്ടായ്മയിലെ അംഗങ്ങൾക്കും കുടുംബാംഗങ്ങൾക്കും വേണ്ടി ഇഫ്താർ വിരുന്ന് നടത്തി.
സൽമാനിയയിലെ ഇന്ത്യൻ ഡിലൈറ്റ് റസ്റ്റാറന്റിൽ നടന്ന ചടങ്ങിൽ ബി.എം.എസ്.ടി പ്രസിഡന്റ് സിജു കുമാർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സനിൽ കാണിപ്പയ്യൂർ സ്വാഗതവും ട്രഷറർ ആരിഫ് പോർക്കുളം നന്ദിയും പറഞ്ഞു. വൈസ് പ്രസിഡന്റ് അഗസ്റ്റിൻ, ജോയന്റ് സെക്രട്ടറി അഷ്റഫ്, മെംബർഷിപ് സെക്രട്ടറി സജിത്ത്കുമാർ, എക്സിക്യൂട്ടിവ് അംഗങ്ങളായ അരുൺ ആർ. പിള്ള, ദിലീപ്, സത്യൻ എന്നിവർ നേതൃത്വം നൽകി.

