ഹൃദയാഘാതം: തൃശൂർ സ്വദേശി ബഹ്റൈനിൽ മരിച്ചു

15:34 PM
11/02/2019

മനാമ: ഹൃദയാഘാതത്തെ തുടർന്ന് മലയാളിയായ പ്രവാസി ബഹ്റൈനിൽ മരിച്ചു. തൃശൂർ പാവറട്ടി സ്വദേശി എബി തോമസ് (32) ആണ് തിങ്കളാഴ്ച പുലർച്ചെ നിര്യാതനായത്. ഇദ്ദേഹം ബഹ്റൈൻ ടെക്നിക്കൽ സർവീസ് ജീവനക്കാരനാണ്. ഭാര്യ അന്ന മറിയ ഏഷ്യൻ സ്കൂൾ അധ്യാപികയാണ്. 

മൃതദേഹം സൽമാനിയ മെഡിക്കൽ കോംപ്ലക്സ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സുഖമില്ലാത്തതിനെ തുടർന്ന് ഇദ്ദേഹം ഇന്നലെ ഒരു സ്വകാര്യ ആശുപത്രിയിൽ ഡോക്ടറെ കണ്ടിരുന്നു. തിങ്കളാഴ്ച പുലർച്ചെ രാവിലെയാണ് വീട്ടിലെ കിടക്കയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം നാട്ടിൽ കൊണ്ടു പോകുന്നതിനുളള നടപടിക്രമങ്ങൾ നടന്നുവരുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു. കഴിഞ്ഞ 10 വർഷമായി ഇദ്ദേഹം ബഹ്റൈനിൽ എത്തിയിട്ട്. 

കഴിഞ്ഞ ആറ് ദിവസത്തിനുള്ളിൽ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നാല് മലയാളികളാണ് മരിച്ചത്. ഫെബ്രുവരി ആറിന് മലപ്പുറം തിരുന്നാവായ സ്വദേശി അലവി, െഫബ്രുവരി ഒമ്പതിന് കണ്ണൂർ തളിപറമ്പ്  ചെറുകുന്നൻ കൊക്ക സ്വദേശി സി.കെ അയ്യൂബ്, കോഴിക്കോട്  മണിയൂർ ഇളമ്പിലാട് സ്വദേശി സജിത്കുമാർ (47)എന്നിവരും ഹൃദയാഘാതം മൂലം മരിച്ചിരുന്നു. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ ബഹ്റൈനിൽ ഹൃദയാഘാതം വന്ന് മരിക്കുന്ന മലയാളികളുടെ എണ്ണത്തിൽ വർധന ഉണ്ടായിട്ടുണ്ട്.

Loading...
COMMENTS