Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഇ​ഫ്താ​ർ വി​രു​ന്നും...

ഇ​ഫ്താ​ർ വി​രു​ന്നും മൈ​ലാ​ഞ്ചി​ രാ​വു​മൊ​രു​ക്കി മ​ല​യാ​ളി മ​മ്സ്

text_fields
bookmark_border
ഇ​ഫ്താ​ർ വി​രു​ന്നും മൈ​ലാ​ഞ്ചി​ രാ​വു​മൊ​രു​ക്കി മ​ല​യാ​ളി മ​മ്സ്
cancel
camera_alt

മ​ല​യാ​ളി മ​മ്സ് മൈ​ലാ​ഞ്ചി​രാ​വി​ൽ​നി​ന്ന്

മ​നാ​മ: ബ​ഹ്റൈ​ൻ മ​ല​യാ​ളി വ​നി​ത കൂ​ട്ടാ​യ്മ​യാ​യ മ​ല​യാ​ളി മ​മ്സ് മി​ഡി​ലീ​സ്റ്റ്‌ ബ​ഹ്‌​റൈ​ൻ ഇ​ഫ്താ​ർ വി​രു​ന്നും മൈ​ലാ​ഞ്ചി​രാ​വും സം​ഘ​ടി​പ്പി​ച്ചു.

ഗു​ദൈ​ബി​യ കാ​ലി​ക്ക​റ്റ്‌ ഫു​ഡ്‌ സ്റ്റോ​റീ​സ് റ​സ്റ്റാ​റ​ന്റി​ൽ വെ​ച്ച് യൂ​നി‌​കോ​ൺ ഡി​ജി​റ്റ​ൽ മാ​ർ​ക്ക​റ്റി​ങ്ങും ബി.​എ​ഫ്.​സി​യു​മൊ​പ്പം ചേ​ർ​ന്നാ​ണ് ഇ​ഫ്താ​ർ വി​രു​ന്ന് സം​ഘ​ടി​പ്പി​ച്ച​ത്. നോ​മ്പു​തു​റ​യു​ടെ ഭാ​ഗ​മാ​യി വീ​ട്ടു​ജോ​ലി​ക്കാ​രാ​യ 50 സ്ത്രീ​ക​ൾ​ക്ക് ഇ​ഫ്താ​ർ കി​റ്റ് വി​ത​ര​ണ​വും ന​ട​ന്നു. ഈ​ദ് ദി​ന​ത്തെ വ​ര​വേ​ൽ​ക്കാ​നാ​യി സ്ത്രീ​ക​ളും കു​ട്ടി​ക​ളും പ​ര​സ്പ​രം മൈ​ലാ​ഞ്ചി​യി​ട്ട് മൈ​ലാ​ഞ്ചി രാ​വ് ആ​ഘോ​ഷ​മാ​ക്കി. ജം​ഷ്‌​ന, ഫ​സീ​ല അ​ഫ്സ​ൽ, മ​നി​ല എ​ന്നി​വ​ർ നോ​മ്പു​തു​റ​ക്ക് നേ​തൃ​ത്വം ന​ൽ​കി. സം​ഘ​ട​ന ഭാ​ര​വാ​ഹി​ക​ളാ​യ ഷെ​റി​ൻ ഷൗ​ക്ക​ത്ത് അ​ലി, ഷ​ഫീ​ല യാ​സി​ർ, ശി​ഫ സു​ഹൈ​ൽ, സ്മി​ത ജേ​ക്ക​ബ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്ത​വ​ർ​ക്ക് ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Malayali Mumsifthar meeting
News Summary - Malayali mums prepare iftar and melanchi rao
Next Story