Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മലയാളി മോംസ് ഓണാഘോഷം വർണാഭമായി

text_fields
bookmark_border
മലയാളി മോംസ് ഓണാഘോഷം വർണാഭമായി
cancel

മനാമ: മലയാളി മോംസ് മിഡിൽ ഈസ്റ്റ് ബഹ്‌റൈൻ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ബഹ്‌റൈനിലെ മലയാളി അമ്മമാർക്കും കുഞ്ഞുങ്ങൾക്കുമായി ഓണാഘോഷം സംഘടിപ്പിച്ചു. ജുഫൈറിലെ അൽ മൻസിൽ ഹോട്ടലിൽ നടന്ന പരിപാടി വൈവിധ്യമാർന്ന കലാപരിപാടികളാൽ ശ്രദ്ധേയമായി.

വിഭവസമൃദ്ധമായ ഓണസദ്യയും മലയാളി അമ്മമാരും കുട്ടികളും അവതരിപ്പിച്ച വിവിധ കലാപരിപാടികളും ആഘോഷത്തിന് മാറ്റുകൂട്ടി. പരിപാടിയിൽ പങ്കെടുത്ത എല്ലാ കുട്ടികൾക്കും സമ്മാനങ്ങൾ വിതരണം ചെയ്തു. ഓണത്തിന്റെ സ്നേഹവും സാഹോദര്യവും പങ്കുവെച്ച ആഘോഷം ബഹ്‌റൈനിലെ മലയാളി കുടുംബങ്ങൾക്ക് ഒത്തുചേരാനും സന്തോഷം പങ്കിടാനുമുള്ള അവസരമായി. ഭാരവാഹികൾ ആയ ഷറീൻ ഷൗഖത്തലി, ഷിഫ സുഹൈൽ, സ്മിത ജേക്കബ്, മെഹ്‌നാസ് മജീദ്, ഷഫീല യാസിർ എന്നിവർ പരിപാടികൾക്ക്‌ നേതൃത്വം നൽകി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Malayali Moms' Onam celebrations turned colorful
Next Story