മലയാളി മോംസ് മിഡിൽ ഈസ്റ്റ് ഓണാഘോഷം സെപ്റ്റംബർ 26 ന്
text_fieldsമോംസ് മിഡിൽ ഈസ്റ്റ് അംഗങ്ങൾ
മനാമ: ബഹ്റൈൻ മലയാളി വനിതകളുടെ കൂട്ടായ്മയായ മലയാളി മോംസ് മിഡിൽ ഈസ്റ്റിന്റെ ഇത്തവണത്തെ ഓണാഘോഷം സെപ്റ്റംബർ 26 ന് ബഹറിൻ കാർട്ട്ലൈൻ ഹോട്ടൽ അതിലിയ വെച്ച് നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു. മുൻവർഷം റാമി ഗ്രാൻഡ് ഹോട്ടലിൽ യൂണികോൺ ഇവൻസുമായി സഹകരിച്ച് നടത്തിയ ഓണാഘോഷം വൻ വിജയമായിരുന്നു.
ബഹറിൻ പാർലമെന്റ് മുൻ അംഗം ഡോ. മസുമ സയ്യിദ് മുഖ്യ അതിഥിയായിരുന്ന അന്നേദിവസം, നൂറുകണക്കിന് വനിതകളും കുട്ടികളും വിവിധ കലാപരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ടായിരുന്നു.
പൂക്കളും മാവേലിയും പ്രത്യേകം സജ്ജീകരിച്ച വേദിയും ഒക്കെയായി ഇത്തവണയും പരിപാടി എല്ലാവർക്കും ഒരുപോലെ ആസ്വാദകരമാകും എന്ന് എം.എം.എം.ഇ ഭാരവാഹികളായ ഷെറിൻ ഷൗക്കത്തലി, ഷഫീല യാസർ, ഷിഫാ സുഹൈൽ, സ്മിതാ ജേക്കബ്, മെഹ്നാസ് മജീദ്, സോണിയ വിനു, ഷബാന എന്നിവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

