വ്യത്യസ്തമായി മലയാളി മോംസ് ‘പെണ്ണോണം’
text_fieldsമലയാളി മോംസ് ‘പെണ്ണോണം’ ഓണാഘോഷ പരിപാടിയിൽനിന്ന്
മനാമ: ബഹ്റൈൻ മലയാളി അമ്മമാരുടെ കൂട്ടായ്മയായ മലയാളി മോംസ് മിഡിൽ ഈസ്റ്റ് ബഹ്റൈനും ശിഫ അൽ ജസീറ മെഡിക്കൽ സെന്ററും ചേർന്ന് ‘പെണ്ണോണം’ എന്ന പേരിൽ ഓണാഘോഷം സംഘടിപ്പിച്ചു. ക്രിസ്റ്റൽ പാലസ് ഹോട്ടലിൽ നടന്ന ചടങ്ങിൽ നിരവധി അമ്മമാരുടെയും കുഞ്ഞുങ്ങളുടെയും കലാപരിപാടികൾ അരങ്ങേറി. സ്ത്രീകൾക്കുമാത്രം ഉള്ള പ്രോഗ്രാം ആയതിനാലാണ് ‘പെണ്ണോണം’ എന്ന പേര് നൽകിയതെന്ന് ഭാരവാഹിയായ ഷഫീല യാസിർ അറിയിച്ചു. അവതാരകരായ ആമിന, റജീന എന്നിവർ കലാപരിപാടി നിയന്ത്രിച്ചു. ഷെറിൻ സ്വാഗതം പറഞ്ഞു. സ്മിത ജേക്കബ്, സനൂജ, സന്ധ്യ, ലിജി ശ്യം, ബിൻസി അനിൽ എന്നിവർ ഓണ മത്സരങ്ങൾ നിയന്ത്രിച്ചു.
സോണിയ വിനു, ജംഷിന എന്നിവരുടെ നേതൃത്വത്തിൽ അമ്മമാരുടെയും കുട്ടികളുടെയും ഫാഷൻ ഷോ അരങ്ങേറി. ഷൈമ പ്രജീഷ്, ഷിഫാ സുഹൈൽ, ഷബ്ന അനബ് എന്നിവർ നന്ദി പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

