Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബഹ്​റൈനിൽ...

ബഹ്​റൈനിൽ കോഴിക്കോട്​ സ്വദേശിയുടെ കൊലപാതകം: അറബ്​ പൗരൻ അറസ്​റ്റിൽ

text_fields
bookmark_border
ബഹ്​റൈനിൽ കോഴിക്കോട്​ സ്വദേശിയുടെ കൊലപാതകം: അറബ്​ പൗരൻ അറസ്​റ്റിൽ
cancel

മനാമ:  ബഹ്​റൈനലിൽ  കഴിഞ്ഞ ദിവസം കോഴിക്കോട്​ സ്വ​േദശി കൊല്ലപ്പെട്ട സംഭവത്തിൽ അറബ് പൗരൻ അറസ്​റ്റിലായതായി ബഹ്​റൈൻ ആഭ്യന്തര മന്ത്രാലയം ​അറിയിച്ചു. 

കോഴിക്കോട്​ താമരശേരി പരപ്പൻപ്പൊയിൽ ജിനാൻ തൊടുക ജെ.ടി. അബ്​ദുല്ലക്കുട്ടിയുടെ മകന്‍ അബ്​ദുൽ നഹാസി29)നെയാ​ണ്​ കഴിഞ്ഞ ദിവസം താമസസ്ഥലത്ത്​ കൊല ചെയ്യപ്പെട്ട നിലയിൽ കണ്ടെത്തിയത്​. കേസിൽ  42കാരനായ അറബ്​ പൗരൻ അറസ്​റ്റിലായതായാണ്​ ക്രിമിനൽ ഇൻവെസ്​റ്റിഗേഷൻ ആൻറ്​ ഫോറൻസിക്​ സയൻസ്​ ഡയറക്​ടർ ജനറലി​​​െൻറ വെളിപ്പെടുത്തൽ.

യുവാവി​െന കെട്ടിയിട്ടശേഷം ചുറ്റിക കൊണ്ട്​ തലക്കടിച്ച്​ കൊലപ്പെടുത്തുകയായിരുന്നുവെന്നും അറിയിച്ചു. കേസ്​ തുടർനടപടികൾക്കായി പബ്ലിക്​ പ്രോസിക്യൂഷന്​ കൈമാറും. എന്നാൽ ഇതേക്കുറിച്ച്​ കൂടുതൽ വിവരങ്ങൾ അറിയിച്ചിട്ടില്ല. അതേസമയം മൃതദേഹം നാട്ടിൽ കൊണ്ടുവരാനുള്ള നടപടിക്രമങ്ങൾ ഉൗർജിതമായിട്ടുണ്ട്​. 

ബഹ്​റൈനിൽ പൊത​ുപരിപാടിയിൽ സംബന്​ധിക്കാൻ എത്തിയ യു.എ.ഇയിലെ സാമൂഹിക പ്രവർത്തകൻ അഷ്​റഫ്​ താമരശേരി, പ്രവാസി കമ്മീഷൻ അംഗം സുബൈർ കണ്ണുർ, കെ.ടി സലീം എന്നിവർ നഹാസി​​​െൻറ മൃതദേഹം സൂക്ഷിച്ചിരിക്കുന്ന ആശുപത്രി മോർച്ചറിയിൽ ഇന്നലെ സന്ദർശിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalimalayalam news
News Summary - Malayali killed in Bahrain- Gulf news
Next Story