മലയാളി ബിസിനസ് ഫോറം ഇഫ്താർ
text_fieldsബഹ്റൈൻ മലയാളി ബിസിനസ് ഫോറവും യൂത്ത് വിങ്ങും നടത്തിയ ഇഫ്താർ സംഗമം
മനാമ: ബഹ്റൈൻ മലയാളി ബിസിനസ് ഫോറവും യൂത്ത് വിങ്ങും മലബാർ ഗോൾഡ് ഗാലപ് കണ്ണൂരുമായി സഹകരിച്ച് മനാമ ജൂഫ്രിഗല്ലിയിൽ ഇഫ്താർ സംഗമം നടത്തി. ചെറുകിട കച്ചവടക്കാരും സ്വർണപ്പണി തൊഴിലാളികളും മനാമ സൂഖിലെ തൊഴിലാളികളുമടക്കം നിരവധിപേർ പങ്കെടുത്തു. ലോക കേരള സഭാംഗം സുബൈർ കണ്ണൂർ, ബഹ്റൈൻ മലയാളി ബിസിനസ് ഫോറം ജനറൽ സെക്രട്ടറി ബഷീർ അമ്പലായി, യൂത്ത് വിങ് സെക്രട്ടറി റാഷിദ് കണ്ണങ്കോട്, ഗാലപ് കാർഗോ മാനേജിങ് ഡയറക്ടർ അൻവർ കണ്ണൂർ, മലബാർ ഗോൾഡ് സൂഖ് മാനേജർ വിഷ്ണു, നജീബ് കണ്ണൂർ, നൗഷാദ് പൂനൂർ, അമീദ് കണ്ണൂർ, സലീം നമ്പ്റ, മുസ്നാസ് കണ്ണൂർ, ഖൈസ് ചാൽ, അഷ്റഫ് ചക്കരക്കൽ, നുബിൻ അൻസാരി, സൈനുൽ കൊയിലാണ്ടി, ഷാജി ആലപ്പുഴ, നിർഷ ആലപ്പുഴ, ജിത്തു മട്ടന്നൂർ, ജലീൽ കോപ്പാലം എന്നിവർ നേതൃത്വം നൽകി.

