മലയാളി ബിസിനസ് ഫോറം ബോധവത്കരണ ക്യാമ്പ്
text_fieldsമലയാളി ബിസിനസ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന ബിസിനസ് ബോധവത്കരണ ക്യാമ്പ്
മനാമ: ബഹ്റൈൻ മലയാളി ബിസിനസ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ടി.ഐ.ഡബ്ല്യു കാപിറ്റൽ ഗ്രൂപ്പിന്റെ ബിസിനസ് ബോധവത്കരണ ക്യാമ്പ് നടന്നു. ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ മോഹിത് രഹ്ലാൻ ക്ലാസെടുത്തു.
ജനറൽ സെക്രട്ടറി ബഷീർ അമ്പലായിയുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ വിശിഷ്ടാതിഥിയായി ക്യാപിറ്റൽ ഗവർണറേറ്റ് ഇൻഫർമേഷൻ ഡയറക്ടർ യൂസുഫ് യാഖൂബ് ലോറി പങ്കെടുത്തു. പ്രവാസി ഭാരതീയ സമ്മാൻ ജേതാവ് സോമൻ ബേബി, കെ.എച്ച്.കെ ഹീറോസ് വൈസ് പ്രസിഡന്റും ബഹ്റൈൻ ക്രിക്കറ്റ് അസോസിയേഷൻ ചെയർമാനുമായ മുഹമ്മദ് മൻസൂർ, ഇന്ത്യൻ ക്ലബ് പ്രസിഡന്റ് കെ.എം. ചെറിയാൻ, മുൻ ഇന്ത്യൻ സ്കൂൾ ബി.എം.ബി.എഫ് രക്ഷാധികാരി സകരിയ പി. പുനത്തിൽ, ചെയർമാൻ അബ്രഹാം ജോൺ, ജോജിൻ ജോർജ് മാത്യു, അശ്വിൻകുമാർ, ജിക്കു ജേക്കബ്, മോഹൻദാസ്, അബ്ദുൽ മജീദ് തെരുവത്ത്, സുബൈർ കണ്ണൂർ, നജീബ് കടലായി, അബ്ദുൽ ജലീൽ, അബ്ദുറഹ്മാൻ അസീൽ തുടങ്ങിയവർ പങ്കെടുത്തു.

